---
title: "സ്പീക്കർ എ എൻ ഷംസീർ പദവിയൊഴിഞ്ഞു"
english_title: "Speaker A N Shamsir resigns"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/360662/speaker-a-n-shamsir-resigns"
published_at: "2026-05-20T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0dab882e591_1000084311.jpg"
keywords: []
---

# സ്പീക്കർ എ എൻ ഷംസീർ പദവിയൊഴിഞ്ഞു

> **Lead Summary:** കേരള നിയമസഭാ സ്പീക്കറായ എ എൻ ഷംസീർ ഔദ്യോഗിക വസതിയായ ‘നീതി’യിൽ നിന്നും പടിയിറങ്ങി. 44 മാസത്തെ ഔദ്യോഗിക കാലാവധിക്ക് ശേഷമാണ് അദ്ദേഹം സ്പീക്കർ പദവിയിൽ നിന്നും വിടവാങ്ങിയത്.

## Article Content

കേരള നിയമസഭാ സ്പീക്കറായ എ എൻ ഷംസീർ ഔദ്യോഗിക വസതിയായ ‘നീതി’യിൽ നിന്നും പടിയിറങ്ങി. 44 മാസത്തെ ഔദ്യോഗിക കാലാവധിക്ക് ശേഷമാണ് അദ്ദേഹം സ്പീക്കർ പദവിയിൽ നിന്നും വിടവാങ്ങിയത്.

പദവിയൊഴിയുന്നതിനോടനുബന്ധിച്ച് ഏറെ വികാരനിർഭരമായ നിമിഷങ്ങൾക്കും സാക്ഷിയായി ‘നീതി’.തൻറെ രാഷ്ട്രീയ ഗുരുവായ കൊടിയേരി ബാലകൃഷ്ണന്റെ ചിത്രങ്ങൾ ഔദ്യോഗിക വസതിയിൽ നിന്നും മാറ്റിയതായിരുന്നു അതിൽ ഏറ്റവും ഹൃദയസ്പർശിയായ രംഗം.

> “സന്തോഷത്തോടും അതിലേറെ അഭിമാനത്തോടും കൂടിയാണ് ഞാൻ ഈ പദവിയിൽ നിന്നും ഇറങ്ങുന്നത്” എന്ന് സ്പീക്കർ മാധ്യമങ്ങളോട് പറഞ്ഞു.ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് സഹകരിച്ച എല്ലാവർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

ഇനി മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും എ എൻ ഷംസീർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/360662/speaker-a-n-shamsir-resigns)