---
title: "കണ്ണൂരിൽ കാറിൽനിന്ന് ഇറങ്ങിയ ആൾ ലോറിയിടിച്ച് മരിച്ചു"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/360732/kannur"
published_at: "2026-05-21T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0e9359294c2_images_(3).jpeg"
keywords: []
---

# കണ്ണൂരിൽ കാറിൽനിന്ന് ഇറങ്ങിയ ആൾ ലോറിയിടിച്ച് മരിച്ചു

> **Lead Summary:** കണ്ണൂർ : പള്ളിക്കുന്നിൽ കാറിൽനിന്നിറങ്ങിയ ആൾ ലോറിയിടിച്ച് മരിച്ചു. ചിറക്കൽ കുന്നാവ് ക്ഷേത്രത്തിനു സമീപത്തെ ഷാജി കുന്നത്ത് ആണ് മരിച്ചത്. ഇന്നലെ രാത്രി 11:30 ഓടെ പള്ളിക്കുന്ന് ഗവ.എച്ച്എസ്എസിനു സമീപമാണ് അപകടം.കാറിൽനിന്ന് ഇറങ്ങി റോഡിലേക്ക് നടക്കുന്നതിനിടെ പിറകിൽ നിന്നെത്തിയ ലോറി ഇടിക്കുകയായിരുന്നു.

## Article Content

കണ്ണൂർ : പള്ളിക്കുന്നിൽ കാറിൽനിന്നിറങ്ങിയ ആൾ ലോറിയിടിച്ച് മരിച്ചു. ചിറക്കൽ കുന്നാവ് ക്ഷേത്രത്തിനു സമീപത്തെ ഷാജി കുന്നത്ത് ആണ് മരിച്ചത്. ഇന്നലെ രാത്രി 11:30 ഓടെ പള്ളിക്കുന്ന് ഗവ.എച്ച്എസ്എസിനു സമീപമാണ് അപകടം.കാറിൽനിന്ന് ഇറങ്ങി റോഡിലേക്ക് നടക്കുന്നതിനിടെ പിറകിൽ നിന്നെത്തിയ ലോറി ഇടിക്കുകയായിരുന്നു.

ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/360732/kannur)