---
title: "വിജയലഹരിയിൽ പരിസരബോധം മറന്നു:  പൊറുക്കണമെന്ന് ചെറിയാൻ ഫിലിപ്പ്"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/360757/thiruvananthapuram"
published_at: "2026-05-21T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0e9eed29a2c_1000085114.jpg"
keywords: []
---

# വിജയലഹരിയിൽ പരിസരബോധം മറന്നു:  പൊറുക്കണമെന്ന് ചെറിയാൻ ഫിലിപ്പ്

> **Lead Summary:** തിരുവനന്തപുരം ::നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ മിന്നും ജയത്തിന് പിന്നാലെ കെപിസിസി ആസ്ഥാനത്തേക്ക് എത്തിയ ബിന്ദുകൃഷ്ണയെ ബലമായി ആലിംഗനം ചെയ്തതില്‍ വിശദീകരണവും ഖേദപ്രകടനവുമായി ചെറിയാന്‍ ഫിലിപ്. തിരഞ്ഞെടുപ്പ് വിജയത്തിന്‍റെ ലഹരിയില്‍ ആണ്‍–പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരെയും താന്‍ സ്നേഹത്തോടെ ആലിംഗനം ചെയ്തതാണെന്നും അനൗചിത്യമുണ്ടായെങ്കില്‍ പൊതുസമൂഹം പൊറുക്കണമെന്നുമാണ് ഫെയ്സ്ബുക്കില്‍ ചെറിയാന്‍ ഫിലിപിന്‍റെ കുറിപ്പ്.

## Article Content

തിരുവനന്തപുരം ::നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ മിന്നും ജയത്തിന് പിന്നാലെ കെപിസിസി ആസ്ഥാനത്തേക്ക് എത്തിയ ബിന്ദുകൃഷ്ണയെ ബലമായി ആലിംഗനം ചെയ്തതില്‍ വിശദീകരണവും ഖേദപ്രകടനവുമായി ചെറിയാന്‍ ഫിലിപ്. തിരഞ്ഞെടുപ്പ് വിജയത്തിന്‍റെ ലഹരിയില്‍ ആണ്‍–പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരെയും താന്‍ സ്നേഹത്തോടെ ആലിംഗനം ചെയ്തതാണെന്നും അനൗചിത്യമുണ്ടായെങ്കില്‍ പൊതുസമൂഹം പൊറുക്കണമെന്നുമാണ് ഫെയ്സ്ബുക്കില്‍ ചെറിയാന്‍ ഫിലിപിന്‍റെ കുറിപ്പ്.

തന്‍റെ പെരുമാറ്റത്തില്‍ ദുരുദ്ദേശമുണ്ടായിരുന്നില്ലെന്ന് ബിന്ദുകൃഷ്ണ പിന്നീട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ ഒറ്റയാനായി സന്ന്യാസ തുല്യ ജീവിതം നയിക്കുന്ന തന്നെ മാധ്യമങ്ങള്‍ സ്ത്രീലമ്പടനായി ചിത്രീകരിച്ചത് മാനസികമായി തളര്‍ത്തിയെന്നും ദിവസങ്ങളായി തന്‍റെ ഉറക്കം നഷ്ടമായിരുന്നുവെന്നും ചെറിയാന്‍ ഫിലിപ്പ് പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/360757/thiruvananthapuram)