---
title: "നദിയിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം: ടെക്നോപാർക്ക് ജീവനക്കാരി മുങ്ങിമരിച്ചു"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/360906/thiruvananthapuram"
published_at: "2026-05-22T06:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0fa9067098f_1000086204.jpg"
keywords: []
---

# നദിയിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം: ടെക്നോപാർക്ക് ജീവനക്കാരി മുങ്ങിമരിച്ചു

> **Lead Summary:** തിരുവനന്തപുരം: ടെക്നോപാർക്ക് ജീവനക്കാരി മുങ്ങിമരിച്ചു. വാമനപുരം നദിയിൽ വീണാണ് അപകടമുണ്ടായത്. തിരുവനന്തപുരം കമലേശ്വരം സ്വദേശി അനുപമയാണ് മരിച്ചത്. നദിയിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അനുപമ വെള്ളത്തിൽ വീണത്. വെള്ളത്തിൽ വീണ സുഹൃത്തിനെ കൂടെയുള്ളവർ രക്ഷപ്പെടുത്തി. പരിസരത്തുണ്ടായിരുന്നവർ അനുപമയെ ഉടൻ കരയ്ക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

## Article Content

തിരുവനന്തപുരം: ടെക്നോപാർക്ക് ജീവനക്കാരി മുങ്ങിമരിച്ചു. വാമനപുരം നദിയിൽ വീണാണ് അപകടമുണ്ടായത്. തിരുവനന്തപുരം കമലേശ്വരം സ്വദേശി അനുപമയാണ് മരിച്ചത്. നദിയിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അനുപമ വെള്ളത്തിൽ വീണത്. വെള്ളത്തിൽ വീണ സുഹൃത്തിനെ കൂടെയുള്ളവർ രക്ഷപ്പെടുത്തി. പരിസരത്തുണ്ടായിരുന്നവർ അനുപമയെ ഉടൻ കരയ്ക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/360906/thiruvananthapuram)