---
title: "ഗജമുക്തി ഓപ്പറേഷൻ : മൂന്നാംദിവസമായ ഇന്നലെയും ആനകളെ തുരത്തി "
english_title: "Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/360908/aralam"
published_at: "2026-05-22T06:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0faad22a469_1000086211.jpg"
keywords: []
---

# ഗജമുക്തി ഓപ്പറേഷൻ : മൂന്നാംദിവസമായ ഇന്നലെയും ആനകളെ തുരത്തി 

> **Lead Summary:** ആറളം : മനുഷ്യ -വന്യജീവി സംഘർഷ ലഘൂകരണത്തിനായുള്ള ഓപ്പറേഷൻ ഗജമുക്‌തിയുടെ ഭാഗമായി ഇന്നലെ ആറളം ഫാം ബ്ലോക്ക് 5 ലുണ്ടായിരുന്ന ആനക്കൂട്ടത്തെ ബ്ലോക്ക്.1 ലേക്ക് കടത്തുകയും അതിൽ 2 ആനകളെ പൊട്ടിയ പാറ, ഏലക്കാട് വഴി ഹെലിപ്പാട് ഭാഗത്തേക്ക് തുരത്തി. ഉച്ചയ്ക്കു ശേഷം പൊട്ടിയ മലയിലുണ്ടായിരുന്ന 7 ആനകളെ ബ്ലോക്ക്.6 ബിറ്റ് വഴി വട്ടക്കാട് ഭാഗത്തേക്കു തുരത്തുകയും ചെയ്തു.

## Article Content

ആറളം : മനുഷ്യ -വന്യജീവി സംഘർഷ ലഘൂകരണത്തിനായുള്ള ഓപ്പറേഷൻ ഗജമുക്‌തിയുടെ ഭാഗമായി ഇന്നലെ ആറളം ഫാം ബ്ലോക്ക് 5 ലുണ്ടായിരുന്ന ആനക്കൂട്ടത്തെ ബ്ലോക്ക്.1 ലേക്ക് കടത്തുകയും അതിൽ 2 ആനകളെ പൊട്ടിയ പാറ, ഏലക്കാട് വഴി ഹെലിപ്പാട് ഭാഗത്തേക്ക് തുരത്തി. ഉച്ചയ്ക്കു ശേഷം പൊട്ടിയ മലയിലുണ്ടായിരുന്ന 7 ആനകളെ ബ്ലോക്ക്.6 ബിറ്റ് വഴി വട്ടക്കാട് ഭാഗത്തേക്കു തുരത്തുകയും ചെയ്തു.

ആറളം വൈൽഡ് ലൈഫ് വാർഡന്റെയും ,അസി. വൈൽഡ് ലൈഫ് വാർഡന്റെയും ,കൊട്ടിയൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെയും നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷനിൽ ഡ്രൈവിംഗ് ടീമിൽ ആറളം വൈൽഡ് ലൈഫിലെയും , കൊട്ടിയൂർ റെയിഞ്ചിലെയും , കണ്ണവം റെയിഞ്ചിലെയും, തളിപ്പറമ്പ് റെയിഞ്ചിലെയും സ്റ്റാഫുകളും, വാച്ചർമാരും , ആറളം ഫാം സെക്യൂരിറ്റി ഓഫീസറുടെ നേതൃത്വത്തിലുള്ള ടീമും ഉൾപ്പെടെ 40 പേർ പങ്കെടുത്തു. പ്രവർത്തനങ്ങൾക്ക് പിന്തുണയായി 9 വാഹനങ്ങളും വിന്യസിച്ചിരുന്നു. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ പഞ്ചായത്തുകളിൽ നിയമിച്ച ലെയ്സൺ ഓഫീസർമാർ മുഖേന TRDM മായി ഏകോപനം നടത്തി. ആറളം ഫാം ഏരിയയിലെ തൊഴിലാളികളുടെയും,പ്രദേശവാസികളുടെയും . യാത്രക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് ഡ്രൈവ് നടത്തിയത്. ബന്ധപ്പെട്ട വകുപ്പുകൾക്ക് ആവശ്യമായ മുൻകരുതൽ കൈക്കൊള്ളാൻ ലെയ്സൺ ഓഫീസർമാർ നിർദേശം നല്കിയിരുന്നു. നാളെ ദൗത്യം പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/360908/aralam)