---
title: "മഴക്കാല മുന്നൊരുക്കം: വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേര്‍ന്നു"
english_title: "Rain "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/360911/rain"
published_at: "2026-05-22T06:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0fb0fcbd556_images_(1).jpeg"
keywords: []
---

# മഴക്കാല മുന്നൊരുക്കം: വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേര്‍ന്നു

> **Lead Summary:** കണ്ണൂർ : മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേര്‍ന്നു. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അധ്യക്ഷനായി. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ മഴക്കാലത്തിനു മുന്‍പ് സ്വീകരിക്കേണ്ട അടിയന്തര നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു.

## Article Content

കണ്ണൂർ : മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേര്‍ന്നു. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അധ്യക്ഷനായി. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ മഴക്കാലത്തിനു മുന്‍പ് സ്വീകരിക്കേണ്ട അടിയന്തര നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു.

പൊതുസ്ഥലങ്ങളില്‍ ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ അതത് വകുപ്പുകളുടെ സഹകരണത്തോടെ മെയ് 26നകം മുറിച്ചുനീക്കും. ദുരിതാശ്വാസ ക്യാമ്പുകളായി കണ്ടെത്തിയ കെട്ടിടങ്ങളില്‍ ആവശ്യമായ സൗകര്യങ്ങളുണ്ടെന്ന് തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥരും വില്ലേജ് ഓഫീസറും വിലയിരുത്തും. ജില്ലയിലെ സ്‌കൂളുകളുടെ ഫിറ്റ്‌നസ് പരിശോധന ഉറപ്പാക്കും.പഴശ്ശി ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നതിനു മുമ്പ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കും. മഴക്കാലത്തെ അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയുന്നതിനായി കെ.എസ്.ഇ.ബി ക്വിക്ക് റെസ്‌പോണ്‍സ് ടീം സജ്ജീകരിച്ചിട്ടുണ്ട്. കാലവര്‍ഷത്തിന് മുന്നോടിയായുള്ള മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഒന്നാംഘട്ടം ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും പൂര്‍ത്തീകരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/360911/rain)