---
title: "നീറ്റ് യുജി പരീക്ഷയ്ക്ക് പ്രായപരിധി ഏര്‍പ്പെടുത്തിയേക്കും; പരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്ഠിതമാക്കുന്നതും ആലോചനയില്‍"
english_title: "Neetugcexam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/361019/neetugcexam"
published_at: "2026-05-22T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a101801a4ff7_1000208009.jpg"
keywords: []
---

# നീറ്റ് യുജി പരീക്ഷയ്ക്ക് പ്രായപരിധി ഏര്‍പ്പെടുത്തിയേക്കും; പരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്ഠിതമാക്കുന്നതും ആലോചനയില്‍

> **Lead Summary:** നീറ്റ് യുജി പരീക്ഷയ്ക്ക് പ്രായപരിധി ഏര്‍പ്പെടുത്തിയേക്കും. പരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്ഠിതമാക്കുന്നതും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അതേസമയം, നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കൂടുതല്‍ അറസ്റ്റിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് സിബിഐ. എന്‍ടിഎയിലെ കൂടുതല്‍ ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്‌തേക്കും. മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശകള്‍ പരിഗണിക്കും.നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പാര്‍ലമെന്ററി സമിതിക്ക് മുന്‍പില്‍ പരീക്ഷ നടത്തിപ്പില്‍ വീഴ്ച പറ്റിയെന്ന് എന്‍ടിഎ സമ്മതിച്ചിരുന്നു. പരീക്ഷയുടെ വിശ്വാസ്യതയെ ചോദ്യപേപ്പര്‍ ചോര്‍ച്ച ബാധിച്ചു എന്ന് എന്‍ടിഎ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍ച്ചയായി ഉണ്ടാകുന്ന ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പാര്‍ലമെന്ററി സമിതി അതൃപ്തി രേഖപ്പെടുത്തി.ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും പാര്‍ലമെന്ററി സമിതിയോട് പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഇത്തരം സാഹചര്യങ്ങളെ വിലകുറച്ച് കണ്ടതില്‍ സമിതിയിലെ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി.ഉന്നത അധികാരികള്‍ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുക്കണം എന്നും സമിതി ആവശ്യപ്പെട്ടു.

## Article Content

നീറ്റ് യുജി പരീക്ഷയ്ക്ക് പ്രായപരിധി ഏര്‍പ്പെടുത്തിയേക്കും. പരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്ഠിതമാക്കുന്നതും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അതേസമയം, നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കൂടുതല്‍ അറസ്റ്റിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് സിബിഐ. എന്‍ടിഎയിലെ കൂടുതല്‍ ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്‌തേക്കും. മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശകള്‍ പരിഗണിക്കും.നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പാര്‍ലമെന്ററി സമിതിക്ക് മുന്‍പില്‍ പരീക്ഷ നടത്തിപ്പില്‍ വീഴ്ച പറ്റിയെന്ന് എന്‍ടിഎ സമ്മതിച്ചിരുന്നു. പരീക്ഷയുടെ വിശ്വാസ്യതയെ ചോദ്യപേപ്പര്‍ ചോര്‍ച്ച ബാധിച്ചു എന്ന് എന്‍ടിഎ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍ച്ചയായി ഉണ്ടാകുന്ന ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പാര്‍ലമെന്ററി സമിതി അതൃപ്തി രേഖപ്പെടുത്തി.ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും പാര്‍ലമെന്ററി സമിതിയോട് പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഇത്തരം സാഹചര്യങ്ങളെ വിലകുറച്ച് കണ്ടതില്‍ സമിതിയിലെ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി.ഉന്നത അധികാരികള്‍ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുക്കണം എന്നും സമിതി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/361019/neetugcexam)