---
title: "‘ന്യൂജെന്‍ പിള്ളേരുടെ പൂക്കി CM ‘; വി ഡി സതീശന് ഡൽഹിയിൽ ജെൻസി കൂട്ടായ്മ സ്വീകരണം നൽകും"
english_title: "Newjenpookkicm"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/361021/newjenpookkicm"
published_at: "2026-05-22T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a101af5b74e5_1000208015.jpg"
keywords: []
---

# ‘ന്യൂജെന്‍ പിള്ളേരുടെ പൂക്കി CM ‘; വി ഡി സതീശന് ഡൽഹിയിൽ ജെൻസി കൂട്ടായ്മ സ്വീകരണം നൽകും

> **Lead Summary:** **ഡൽഹി :** മുഖ്യമന്ത്രി വി ഡി സതീശന് സ്വീകരണം ഒരുക്കാൻ ജെൻസി കൂട്ടായ്മ. ഇന്ന് രാത്രി ഡൽഹിയിൽ എത്തുന്ന വി ഡി സതീശന് ജെൻസി കൂട്ടായ്മ സ്വീകരണം നൽകും. മുഖ്യമന്ത്രി ആയതിന് ശേഷം ഇതാദ്യമായിട്ടാണ് വി ഡി സതീശൻ ഡൽഹിയിലേക്ക് എത്തുന്നത്. ടീം ജെൻസി എന്ന പേരിൽ ജെഎൻയു, ജാമിയ ഡൽഹി സർവകലാശാല വിദ്യാർഥികളാണ് സ്വീകരണം നൽകുന്നത്.ഇന്ന് വൈകിട്ട് 7.30 ഓടെ കേരളത്തിൽ നിന്ന് പുറപ്പെടുന്ന മുഖ്യമന്ത്രി രാത്രി പത്ത് മണിയോടെ ഡൽഹിയിൽ എത്തും. ഡൽഹിയിലെ കേരള ഹൌസിൽ വെച്ചാണ് സ്വീകരണം നൽകാനായി തീരുമാനിച്ചിരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രി ചർച്ചകൾ നടക്കുന്നതിനിടെ ജെൻസി കൂട്ടായ്മ വി ഡി സതീശന് നൽകിയ സ്വീകരണം വിവാദമായിരുന്നു.അതേസമയം, ഇന്ന് ഡൽഹിയിൽ എത്തുന്ന മുഖ്യമന്ത്രി വി ഡി സതീശൻ സോണിയ ഗാന്ധി, രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജ്ജുൻ ഖർഗെ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. കെ പി സി സി പുനസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകളിൽ വി ഡി സതീശന്റെ അഭിപ്രായം നിരാകരിക്കുക അസാധ്യമാകും.

## Article Content

**ഡൽഹി :** മുഖ്യമന്ത്രി വി ഡി സതീശന് സ്വീകരണം ഒരുക്കാൻ ജെൻസി കൂട്ടായ്മ. ഇന്ന് രാത്രി ഡൽഹിയിൽ എത്തുന്ന വി ഡി സതീശന് ജെൻസി കൂട്ടായ്മ സ്വീകരണം നൽകും. മുഖ്യമന്ത്രി ആയതിന് ശേഷം ഇതാദ്യമായിട്ടാണ് വി ഡി സതീശൻ ഡൽഹിയിലേക്ക് എത്തുന്നത്. ടീം ജെൻസി എന്ന പേരിൽ ജെഎൻയു, ജാമിയ ഡൽഹി സർവകലാശാല വിദ്യാർഥികളാണ് സ്വീകരണം നൽകുന്നത്.ഇന്ന് വൈകിട്ട് 7.30 ഓടെ കേരളത്തിൽ നിന്ന് പുറപ്പെടുന്ന മുഖ്യമന്ത്രി രാത്രി പത്ത് മണിയോടെ ഡൽഹിയിൽ എത്തും. ഡൽഹിയിലെ കേരള ഹൌസിൽ വെച്ചാണ് സ്വീകരണം നൽകാനായി തീരുമാനിച്ചിരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രി ചർച്ചകൾ നടക്കുന്നതിനിടെ ജെൻസി കൂട്ടായ്മ വി ഡി സതീശന് നൽകിയ സ്വീകരണം വിവാദമായിരുന്നു.അതേസമയം, ഇന്ന് ഡൽഹിയിൽ എത്തുന്ന മുഖ്യമന്ത്രി വി ഡി സതീശൻ സോണിയ ഗാന്ധി, രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജ്ജുൻ ഖർഗെ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. കെ പി സി സി പുനസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകളിൽ വി ഡി സതീശന്റെ അഭിപ്രായം നിരാകരിക്കുക അസാധ്യമാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/361021/newjenpookkicm)