---
title: "കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാധ്യത: കെ.എസ്.ഇ.ബി."
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/361113/kseb"
published_at: "2026-05-23T05:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a10ed4738796_images_(7).jpeg"
keywords: []
---

# കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാധ്യത: കെ.എസ്.ഇ.ബി.

> **Lead Summary:** കണ്ണൂർ : പവർഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട് 400 കെ.വി. സബ്‌സ്റ്റേഷനിലെ മൂന്നാം നമ്പർ 500 എം.വി.എ. ട്രാൻസ്‌ഫോർമറിന്റെ അറ്റകുറ്റപണികൾ പൂർത്തിയാക്കുന്നതിന് കൂടുതൽ സമയം ആവശ്യമായി വരുമെന്ന് അറിയിച്ച സാഹചര്യത്തിൽ മെയ് 25 വരെ കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട്, ജില്ലകളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുള്ളതായി കെ.എസ്.ഇ.ബി.എൽ വാർത്താക്കുറിപ്പിൽ അറിയിച്ചു. ട്രാൻസ്‌ഫോർമറിന്റെ അറ്റകുറ്റപണികൾക്ക് മെയ് 12 മുതൽ ഒരാഴ്ചക്കാലം വേണ്ടിവരുമെന്നാണ് പവർഗ്രിഡ് കോർപ്പറേഷൻ നേരത്തെ അറിയിച്ചിരുന്നത്.

## Article Content

കണ്ണൂർ : പവർഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട് 400 കെ.വി. സബ്‌സ്റ്റേഷനിലെ മൂന്നാം നമ്പർ 500 എം.വി.എ. ട്രാൻസ്‌ഫോർമറിന്റെ അറ്റകുറ്റപണികൾ പൂർത്തിയാക്കുന്നതിന് കൂടുതൽ സമയം ആവശ്യമായി വരുമെന്ന് അറിയിച്ച സാഹചര്യത്തിൽ മെയ് 25 വരെ കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട്, ജില്ലകളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുള്ളതായി കെ.എസ്.ഇ.ബി.എൽ വാർത്താക്കുറിപ്പിൽ അറിയിച്ചു. ട്രാൻസ്‌ഫോർമറിന്റെ അറ്റകുറ്റപണികൾക്ക് മെയ് 12 മുതൽ ഒരാഴ്ചക്കാലം വേണ്ടിവരുമെന്നാണ് പവർഗ്രിഡ് കോർപ്പറേഷൻ നേരത്തെ അറിയിച്ചിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/361113/kseb)