---
title: "പൊയിലൂർ എൽ പി സ്കൂൾ നൂറ്റി ഇരുപത്തഞ്ചാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു"
english_title: "A farewell meeting was also organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36112/a-farewell-meeting-was-also-organized"
published_at: "2022-04-06T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624d5eb35a592_Screenshot_20220406_150126.jpg"
keywords: []
---

# പൊയിലൂർ എൽ പി സ്കൂൾ നൂറ്റി ഇരുപത്തഞ്ചാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു

> **Lead Summary:** പൊയിലൂർ എൽ പി സ്കൂൾ നൂറ്റി ഇരുപത്തഞ്ചാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. പാനൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ബൈജു കേളോത്ത് ഉദ്ഘാടനം ചെയ്തു. 

## Article Content

പൊയിലൂർ എൽ പി സ്കൂൾ നൂറ്റി ഇരുപത്തഞ്ചാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. പാനൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ബൈജു കേളോത്ത് ഉദ്ഘാടനം ചെയ്തു. 

34 വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന പി. അജിത് കുമാറിനും, 21 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ശാന്തകുമാരി ടീച്ചർക്കും അദ്ദേഹം ഉപഹാരം നൽകി.

എൽ എസ് എസ് നേടിയ വിദ്യാർത്ഥികളെയും, എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെയും ചടങ്ങിൽ ആദരിച്ചു. എ പി കൃഷ്ണൻ അധ്യക്ഷനായി.ഫ്ലവേഴ്സ് ടിവി ടോപ്പ് സിംഗർ ഫെയിം ശിവാനി ബി. സഞ്ജീവ് മുഖ്യാതിഥിയായി.

എസ്.ആർ.ജി കൺവീനർ ഷിജിന റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡംഗം ചാക്കേരി നാണു, എൻ.രാഘവൻ, ഒകെ വാസു, ടി കെ ശങ്കരൻ, വി.പി സുരേന്ദ്രൻ, പി.കെ ബാലകൃഷ്ണൻ, ടി.നാരായണൻ, വി വി ഗിരിജകുമാരി, പി.പുരുഷോത്തമൻ, വി.പി രവീന്ദ്രൻ, കെ.പി ജയചന്ദ്രൻ, കൂട്ടായി സുരേന്ദ്രൻ, എ.പി ഭാസ്ക്കരൻ, ഓട്ടാണി നാണു, ടി. അക്ഷയ, കെ.സി ചന്ദ്രൻ എന്നിവർ സംസാരിച്ചു.

പ്രധാനധ്യാപിക ടി.കെ പ്രിയങ്ക സ്വാഗതവും കെ.പി മേഘ നന്ദിയും പറഞ്ഞു. തുടർന്ന് പുന്നാട് പൊലിക അവതരിപ്പിച്ച നാടൻ പാട്ടരങ്ങും, വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36112/a-farewell-meeting-was-also-organized)