---
title: "ഇരിട്ടിയിലെ ഇലക്ട്രോണിക്സ് കടയിലെ മോഷണം: പ്രതികൾ പിടിയിലായതായി സൂചന"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/361173/iritty"
published_at: "2026-05-23T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a113fb3cd007_1000088101.jpg"
keywords: []
---

# ഇരിട്ടിയിലെ ഇലക്ട്രോണിക്സ് കടയിലെ മോഷണം: പ്രതികൾ പിടിയിലായതായി സൂചന

> **Lead Summary:** ഇരിട്ടി : ഇരിട്ടിയിലെ ഇ പ്ലാനറ്റ് ഇലക്ട്രോണിക്സ് കടയിലെ മോഷണക്കേസിൽ നിർണായക വഴിത്തിരിവ്. ഇതര സംസ്ഥാനക്കാരായ നാലുപേരടങ്ങുന്ന സംഘത്തെയാണ് ഇരിട്ടി പ്രിൻസിപ്പൽ എസ് ഐ കെ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയതായി വിവരം ലഭിക്കുന്നത്. ഇരിട്ടി പയഞ്ചേരി മുക്കിലുള്ള ഇ പ്ലാനറ്റ് ഇലക്ട്രോണിക്സ് കടയിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്.കടയിൽ നിന്ന് ഏകദേശം 18 ലക്ഷം രൂപ വില വരുന്ന മൊബൈൽ ഫോണുകളാണ് കവർന്നത്. കടയുടെ മുൻഭാഗത്തെ ഷട്ടർ പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് പ്രവേശിചാണ് വിലപിടിപ്പുള്ള മുപ്പത്തേഴോളം മൊബൈൽ ഫോണുകൾ കൊണ്ടുപോയത്. സംഭവത്തിൽ ആ ദിവസം തന്നെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.പോലീസിന്റെ പഴുതടച്ചിട്ടുള്ള അന്വേഷണസംഘമാണ് പ്രതികളെ മഹാരാഷ്ട്രയിൽ നിന്ന് പിടികൂടിയതായി വിവരം ലഭിക്കുന്നത്.

## Article Content

ഇരിട്ടി : ഇരിട്ടിയിലെ ഇ പ്ലാനറ്റ് ഇലക്ട്രോണിക്സ് കടയിലെ മോഷണക്കേസിൽ നിർണായക വഴിത്തിരിവ്. ഇതര സംസ്ഥാനക്കാരായ നാലുപേരടങ്ങുന്ന സംഘത്തെയാണ് ഇരിട്ടി പ്രിൻസിപ്പൽ എസ് ഐ കെ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയതായി വിവരം ലഭിക്കുന്നത്. ഇരിട്ടി പയഞ്ചേരി മുക്കിലുള്ള ഇ പ്ലാനറ്റ് ഇലക്ട്രോണിക്സ് കടയിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്.കടയിൽ നിന്ന് ഏകദേശം 18 ലക്ഷം രൂപ വില വരുന്ന മൊബൈൽ ഫോണുകളാണ് കവർന്നത്. കടയുടെ മുൻഭാഗത്തെ ഷട്ടർ പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് പ്രവേശിചാണ് വിലപിടിപ്പുള്ള മുപ്പത്തേഴോളം മൊബൈൽ ഫോണുകൾ കൊണ്ടുപോയത്. സംഭവത്തിൽ ആ ദിവസം തന്നെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.പോലീസിന്റെ പഴുതടച്ചിട്ടുള്ള അന്വേഷണസംഘമാണ് പ്രതികളെ മഹാരാഷ്ട്രയിൽ നിന്ന് പിടികൂടിയതായി വിവരം ലഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/361173/iritty)