---
title: "കുന്നോത്ത്പറമ്പ് പഞ്ചായത്ത് പതിമൂന്നാം വാർഡിലെ റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കി"
english_title: "The road was tarred and made passable"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36119/the-road-was-tarred-and-made-passable"
published_at: "2022-04-06T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624d656098899_Picsart_22-04-06_15-32-46-390.jpg"
keywords: []
---

# കുന്നോത്ത്പറമ്പ് പഞ്ചായത്ത് പതിമൂന്നാം വാർഡിലെ റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കി

> **Lead Summary:** കുന്നോത്ത്പറമ്പ് പഞ്ചായത്ത് പതിമൂന്നാം വാർഡിലെ പാറാട്ടെ മിൽമ ബൂത്ത് റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കി. പഞ്ചായത്തിൻ്റെയും, നാട്ടുകാരുടെയും സഹകരണത്തോടെയാണ് റോഡ് ഗതാഗത യോഗ്യമാക്കിയത്.

## Article Content

കുന്നോത്ത്പറമ്പ് പഞ്ചായത്ത് പതിമൂന്നാം വാർഡിലെ പാറാട്ടെ മിൽമ ബൂത്ത് റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കി. പഞ്ചായത്തിൻ്റെയും, നാട്ടുകാരുടെയും സഹകരണത്തോടെയാണ് റോഡ് ഗതാഗത യോഗ്യമാക്കിയത്.

കുന്നോത്ത്പറമ്പ് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ മുഹമ്മദലി റോഡ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വാർഷിക ഫണ്ടിൽ നിന്നും 9.5 ലക്ഷമുപയോഗിച്ച് 300 മീറ്ററും, പൊതുജന പങ്കാളിത്തതോടെ 75 മീറ്ററുമാണ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയത്.

വർഷങ്ങളായി പൊട്ടിപൊളിഞ്ഞ് കാൽ നടയാത്ര പോലും ദുഷ്ക്കരമായ റോഡാണ് ഗതാഗതയോഗ്യമായതെന്ന് സമീപവാസിയും, എൻ.എ.എം കോളേജ് മുൻ പ്രിൻസിപ്പലുമായ പുത്തൂർ മുസ്തഫ പറഞ്ഞു.

കൂത്ത്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം സാദിഖ് പാറാട്, അബ്ദുള്ള ചാത്തോത്ത്, ഷാജഹാൻ ലബ്ബ, കെ.കെ ഷാനിദ്, ഉമ്മർ കൊമ്പൻ, പി.വി മൂസ, ദാവൂദ് മൊട്ടേമ്മൽ എന്നിവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36119/the-road-was-tarred-and-made-passable)