---
title: "മഡിവാള ബലാത്സം​ഗ കേസ്; ഒന്നാം പ്രതി ഹൈനസ് അറസ്റ്റിൽ, പെൺകുട്ടിയുടെ പരാതിയിൽ മഡിവാള എസ്ഐക്കെതിരെ വകുപ്പുതല അന്വേഷണം"
english_title: "Madivalasexabusecase"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/361233/madivalasexabusecase"
published_at: "2026-05-23T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a11637c70de6_1000208220.jpg"
keywords: []
---

# മഡിവാള ബലാത്സം​ഗ കേസ്; ഒന്നാം പ്രതി ഹൈനസ് അറസ്റ്റിൽ, പെൺകുട്ടിയുടെ പരാതിയിൽ മഡിവാള എസ്ഐക്കെതിരെ വകുപ്പുതല അന്വേഷണം

> **Lead Summary:** **ബെം​ഗളൂരു: **മഡിവാള ബലാത്സം​ഗ കേസിൽ ഒന്നാം പ്രതി ഹൈനസ് അറസ്റ്റിൽ. ഹൈനസിനെ പിടികൂടിയത് വയനാട്ടിൽ നിന്നാണെന്നാണ് സൂചന. പ്രതിയെ ബെം​ഗളൂരുവിൽ എത്തിച്ചിട്ടുണ്ട്. മഡിവാളയിൽ 20 വയസുളള മലയാളി പെൺകുട്ടിയെ ബലാത്സം​ഗം ചെ‌യ്ത കേസിലെ പ്രതിയാണ് ഹൈനസ്. കേരളത്തിൽ നിന്ന് കർണാടക പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് ഹൈനസിനെ അറസ്റ്റ് ചെയ്തുവെന്നാണാ കർണാടക പൊലീസ് വ്യക്തമാക്കുന്നത്. അതേ സമയം അറസ്റ്റ് എവിടെ നിന്നാണെന്നതിൽ വ്യക്തതയില്ല. വയനാട്ടിൽ നിന്നാണെന്ന സൂചന മാത്രമാണുള്ളത്. ഇന്നലെ തന്നെ വൈദ്യപരിശോധനക്ക് വിധേയരാക്കി. നിലവിൽ ജുഡീഷ്യൽ കസ്റ്റഡ‍ിയിലാണുള്ളത്. കോടതിയിൽ ഹാജരാക്കിയതിന് ശേഷം മാത്രമേ ചോദ്യം ചെയ്യലിനായി വാങ്ങുമോ അതോ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുമോ എന്നതിൽ വ്യക്തത വരികയുള്ളൂ. മെയ് 12നാണ് മഡിവാളയിലെ താമസ സ്ഥലത്ത് വെച്ച് പെൺകുട്ടിയെ ഇയാൾ ബലാത്സം​ഗം ചെയ്യുന്നത്. മെയ് 13 ന് പരാതിയുമായി പെൺകുട്ടിയും സുഹൃത്തുക്കളും പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ മഡിവാള പൊലീസ് കേസെടുക്കാൻ കൂട്ടാക്കിയില്ല, മാത്രമല്ല പെൺകുട്ടിയെ അപമാനിക്കുന്ന രീതിയിൽ പെരുമാറുകയും ചെയ്തു. പ്രതി നേരിട്ട് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

## Article Content

**ബെം​ഗളൂരു: **മഡിവാള ബലാത്സം​ഗ കേസിൽ ഒന്നാം പ്രതി ഹൈനസ് അറസ്റ്റിൽ. ഹൈനസിനെ പിടികൂടിയത് വയനാട്ടിൽ നിന്നാണെന്നാണ് സൂചന. പ്രതിയെ ബെം​ഗളൂരുവിൽ എത്തിച്ചിട്ടുണ്ട്. മഡിവാളയിൽ 20 വയസുളള മലയാളി പെൺകുട്ടിയെ ബലാത്സം​ഗം ചെ‌യ്ത കേസിലെ പ്രതിയാണ് ഹൈനസ്. കേരളത്തിൽ നിന്ന് കർണാടക പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് ഹൈനസിനെ അറസ്റ്റ് ചെയ്തുവെന്നാണാ കർണാടക പൊലീസ് വ്യക്തമാക്കുന്നത്. അതേ സമയം അറസ്റ്റ് എവിടെ നിന്നാണെന്നതിൽ വ്യക്തതയില്ല. വയനാട്ടിൽ നിന്നാണെന്ന സൂചന മാത്രമാണുള്ളത്. ഇന്നലെ തന്നെ വൈദ്യപരിശോധനക്ക് വിധേയരാക്കി. നിലവിൽ ജുഡീഷ്യൽ കസ്റ്റഡ‍ിയിലാണുള്ളത്. കോടതിയിൽ ഹാജരാക്കിയതിന് ശേഷം മാത്രമേ ചോദ്യം ചെയ്യലിനായി വാങ്ങുമോ അതോ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുമോ എന്നതിൽ വ്യക്തത വരികയുള്ളൂ. മെയ് 12നാണ് മഡിവാളയിലെ താമസ സ്ഥലത്ത് വെച്ച് പെൺകുട്ടിയെ ഇയാൾ ബലാത്സം​ഗം ചെയ്യുന്നത്. മെയ് 13 ന് പരാതിയുമായി പെൺകുട്ടിയും സുഹൃത്തുക്കളും പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ മഡിവാള പൊലീസ് കേസെടുക്കാൻ കൂട്ടാക്കിയില്ല, മാത്രമല്ല പെൺകുട്ടിയെ അപമാനിക്കുന്ന രീതിയിൽ പെരുമാറുകയും ചെയ്തു. പ്രതി നേരിട്ട് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/361233/madivalasexabusecase)