---
title: "സി പി എം 23 ആം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി 23 കുടുംബങ്ങൾക്ക് തല ചായ്ക്കാൻ വീടൊരുങ്ങി"
english_title: "The house was ready for 23 families"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36133/the-house-was-ready-for-23-families"
published_at: "2022-04-06T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624d6d44a3bc3_Picsart_22-04-06_16-05-58-172.jpg"
keywords: []
---

# സി പി എം 23 ആം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി 23 കുടുംബങ്ങൾക്ക് തല ചായ്ക്കാൻ വീടൊരുങ്ങി

> **Lead Summary:** സി പി എം 23 ആം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി 23 കുടുംബങ്ങൾക്ക് തല ചായ്ക്കാൻ വീടൊരുങ്ങി. സംസ്ഥാന സമ്മേളന തിരുമാനപ്രകാരമാണ് വീടുനിർമ്മാണം പൂർത്തിയാക്കിയത്.കണ്ണൂരിൽ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

## Article Content

സി പി എം 23 ആം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി 23 കുടുംബങ്ങൾക്ക് തല ചായ്ക്കാൻ വീടൊരുങ്ങി. സംസ്ഥാന സമ്മേളന തിരുമാനപ്രകാരമാണ് വീടുനിർമ്മാണം പൂർത്തിയാക്കിയത്.കണ്ണൂരിൽ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

വീടുപണി പൂർത്തീകരിച്ച അതത് ലോക്കലുകളിൽ താക്കോൽ കൈമാറ്റവും നടന്നു. പൊന്ന്യം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്ന്യം സ്രാമ്പിയിലെ മൂലക്കാൽ മുസ്തഫയ്ക്ക് നിർമ്മിച്ച വീടിൻ്റെ താക്കോൽദാനം സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം എം സുരേന്ദ്രൻ നിർവ്വഹിച്ചു. പൊന്ന്യം കുണ്ടുചിറ മൃഗാശുപത്രിക്ക് സമീപമാണ് വീട് നിർമ്മിച്ചത്.

പൊന്ന്യം നാലാംമൈലിൽ വാടകയ്ക്ക് താമസിക്കുന്ന മൂലക്കാൽ മുസ്തഫയുടെ കുടുംബത്തിനാണ് വീട് നിർമ്മിച്ച് നൽകിയത്. ചെമ്മീൻ ചലഞ്ച്, ബിരിയാണി ചലഞ്ച് തുടങ്ങിയവയിലൂടെയും, നാട്ടുകാരുടെയും സുമനസ്സുകളുടെയും സഹായ ത്തോടെയുമാണ് 10 ലക്ഷത്തോളം രൂപ ചിലവിട്ട് വീട് നിർമ്മാണം പൂർത്തിയാക്കിയത്.

പൊന്ന്യം ലോക്കൽ സെക്രട്ടറി എ കെ ഷിജു, എ വാസു, എം സി പവിത്രൻ, മുഹമ്മദ് അഫ്സൽ, ടി.പി ശ്രീധരൻ , പുത്തലത്ത് സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. അനന്തൻനായർ സ്മാരക സ്പോട്സ് ക്ലബ് സൗജന്യമായി വിട്ട് നൽകിയ 4 സെൻ്റ് സ്ഥലത്താണ് വീട് നിർമ്മിച്ചത്.

പി പവിത്രൻ ചെയർമാനും ,കെ വി രാജീവൻ കൺവീനറുമായ കമ്മിറ്റിയാണ് വീട് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. തിരുവങ്ങാട് ഈസ്റ്റ് ലോക്കൽ കമ്മിറ്റി കുട്ടിമാക്കൂലിലെ പി. രജനിക്ക് നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽ സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം പി. ഹരീന്ദ്രൻ കൈമാറി.

സി പി എം തലശേരി ഏരിയാ സെക്രട്ടറി സി.കെ അശോകൻ അധ്യക്ഷനായി. കാരായി ചന്ദ്രശേഖരൻ, വി.എം സുകുമാരൻ, സി എൻ ജിഥുൻ, സി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36133/the-house-was-ready-for-23-families)