---
title: "ജോജു ജോർജും അനശ്വര രാജനും പ്രധാനവേഷത്തിലെത്തുന്ന 'അവിയൽ' നാളെ തീയറ്ററുകളിൽ"
english_title: "'Avial' starring Jojo George and Anashwara Rajan in theaters tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36142/avial-starring-jojo-george-and-anashwara-rajan-in-theaters-tomorrow"
published_at: "2022-04-06T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624d7444f266f_InShot_20220406_163620084.jpg"
keywords: []
---

# ജോജു ജോർജും അനശ്വര രാജനും പ്രധാനവേഷത്തിലെത്തുന്ന 'അവിയൽ' നാളെ തീയറ്ററുകളിൽ

> **Lead Summary:** **കണ്ണൂർ :**ജോജു ജോർജും അനശ്വര രാജനും പ്രധാനവേഷത്തിലെത്തുന്ന 'അവിയൽ' ഏപ്രിൽ 7ന് തീയറ്ററുകളിൽ എത്തും. പോക്കറ്റ് എസ്.ക്യു പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് സുരേന്ദ്രൻ നിർമ്മിച്ച് ഷാനിൽ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നചിത്രമാണ് 'അവിയൽ'.

## Article Content

**കണ്ണൂർ :**ജോജു ജോർജും അനശ്വര രാജനും പ്രധാനവേഷത്തിലെത്തുന്ന 'അവിയൽ' ഏപ്രിൽ 7ന് തീയറ്ററുകളിൽ എത്തും. പോക്കറ്റ് എസ്.ക്യു പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് സുരേന്ദ്രൻ നിർമ്മിച്ച് ഷാനിൽ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നചിത്രമാണ് 'അവിയൽ'.

ആത്മീയ , അഞ്ജലി നായർ, സ്വാതി, പ്രശാന്ത് അലക്സാണ്ടർ, ഡെയിൻ ഡേവിസ്, വിഷ്ണു, തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജു ജോർജും ആത്മീയയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

കണ്ണൂർ ജില്ലയിൽ ജനിച്ചു വളർന്ന, സംഗീതത്തിനോട് അതിയായ സ്നേഹവും ആവേശവുമുള്ള കൃഷ്ണൻ എന്ന വ്യക്തിയുടെ ജീവിതത്തിലെ ബാല്യകാലം, കൗമാരം, യൗവനം, എന്നീ കാല ഘട്ടങ്ങളിലൂടെയുള്ള ജീവിത കഥ അച്ഛൻ- മകൾ സംഭാഷണത്തിലൂടെ അവതരിപ്പിക്കുകയാണ് 'അവിയൽ എന്ന ചിത്രത്തിലൂടെ.

നായകന്റെ ജീവിതത്തിന്റെ പല കാലഘട്ടങ്ങളിലൂടെ കഥ പോകുന്നതിനാൽ തന്നെ നായകന്റെ ശാരീരിക വ്യതിയാനങ്ങൾക്കായി സമയമെടുത്തതിനാൽ രണ്ടു വർഷങ്ങൾ കൊണ്ടാണ് ചിത്രം പൂർത്തീകരിച്ചത്.

സുദീപ് എളമൺ, ജിംഷി ഖാലിദ്, രവി ചന്ദ്രൻ, ജിക്കു ജേക്കബ് പീറ്റർ, തുടങ്ങിയ നാല് പേരാണ് ചിത്രത്തിനായി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കണ്ണൂർ, ഗോവ, കൊടൈക്കനാൽ എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകൾ.റഹ്മാൻ മുഹമ്മദ് അലി, ലിജോ പോൾ എന്നിവരാണ്ചിത്രത്തിന്റെ എഡിറ്റിംഗ്.മനു മഞ്ജിത്, നിസ്സാം ഹുസൈൻ, മാത്തൻ, ജിസ് ജോയ് തുടങ്ങിയവരുടെ വരികൾക്ക് ശങ്കർ ശർമ, ശരത് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മേഘ മാത്യു. സൗണ്ട് ഡിസൈൻ രംഗനാഥ് രവി, പ്രൊജക്റ്റ് ഡിസൈനർ ബാദുഷ.പ്രൊഡക്ഷൻ കൺട്രോളർ ശശി പൊതുവാൾ.വസ്ത്രാലങ്കാരം നിസാർ റഹ്മത്ത്, മേക്കപ്പ് അമൽ ചന്ദ്രൻ, കലാ സംവിധാനം ബംഗ്ലാൻ . സ്റ്റീൽസ് മോജിൻ, ഡിസൈൻസ് യെല്ലോ ടൂത്ത്.പി ആർ ഒ മഞ്ജു ഗോപിനാഥ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36142/avial-starring-jojo-george-and-anashwara-rajan-in-theaters-tomorrow)