---
title: "കര്‍ണാടയില്‍ എട്ട് പേര്‍ പുഴയിൽ മുങ്ങിമരിച്ചു"
english_title: "Karnadaka "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/361470/karnadaka"
published_at: "2026-05-24T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a12fc075589d_images_(6).jpeg"
keywords: []
---

# കര്‍ണാടയില്‍ എട്ട് പേര്‍ പുഴയിൽ മുങ്ങിമരിച്ചു

> **Lead Summary:** കർണാടക : ഉത്തര കന്നഡയിലെ ഭട്കലില്‍ എട്ട് പേര്‍ മുങ്ങിമരിച്ചു. രണ്ട് പേരെ കാണാതായി. ഭട്കലിലെ ബെങ്കിട്ടുപുര പുഴയിലാണ് ഏഴ് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേര്‍ മുങ്ങിമരിച്ചത്. മൂന്ന് പേരെ രക്ഷപ്പെടുത്തി.

## Article Content

കർണാടക : ഉത്തര കന്നഡയിലെ ഭട്കലില്‍ എട്ട് പേര്‍ മുങ്ങിമരിച്ചു. രണ്ട് പേരെ കാണാതായി. ഭട്കലിലെ ബെങ്കിട്ടുപുര പുഴയിലാണ് ഏഴ് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേര്‍ മുങ്ങിമരിച്ചത്. മൂന്ന് പേരെ രക്ഷപ്പെടുത്തി.

ഇന്ന് രാവിലെ പുഴയില്‍നിന്നും കക്ക വാരാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണോ എന്ന് സംശയുമുണ്ട്.

കാണാതായവര്‍ക്കായി അഗ്നിശമനസേനയും പോലീസും ചേര്‍ന്ന് തെരച്ചില്‍ നടത്തിവരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/361470/karnadaka)