---
title: "കേരള വ്യാപാര വ്യവസായി ഏകോപന സമിതി കേളകം പഞ്ചായത്ത് യൂണിറ്റ് വാർഷിക സംഗമവും തിരഞ്ഞെടുപ്പും നടത്തി"
english_title: "Kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/361486/kelakam"
published_at: "2026-05-24T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a131a07ce7d9_1000090217.jpg"
keywords: []
---

# കേരള വ്യാപാര വ്യവസായി ഏകോപന സമിതി കേളകം പഞ്ചായത്ത് യൂണിറ്റ് വാർഷിക സംഗമവും തിരഞ്ഞെടുപ്പും നടത്തി

> **Lead Summary:** കേളകം:കേരള വ്യാപാര വ്യവസായി ഏകോപന സമിതി കേളകം പഞ്ചായത്ത് യൂണിറ്റ് വാർഷിക സംഗമവും തിരഞ്ഞെടുപ്പും നടത്തി.

## Article Content

കേളകം:കേരള വ്യാപാര വ്യവസായി ഏകോപന സമിതി കേളകം പഞ്ചായത്ത് യൂണിറ്റ് വാർഷിക സംഗമവും തിരഞ്ഞെടുപ്പും നടത്തി.

കേളകം ഡെൻസ് പാരഡൈസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡണ്ട് ദേവസ്വ മേച്ചേരി ഉൽഘാടനം നടത്തി. യൂനിറ്റ് പ്രസിഡണ്ട് എം.എസ്. തങ്കച്ചൻ അദ്യക്ഷത വഹിച്ചു. യൂനിറ്റ് സിക്രട്ടറി ബിജു വർഗീസ്റിപ്പാർട്ട് അവതരണം,വരവ് ചെലവ് കണക്ക് അവതരണം നടത്തി. യൂനിറ്റ് ജനറൽ സിക്രട്ടറി കെ.പി.സിബി, ട്രഷറർ ജോഷി ജോർജ്, സംസ്ഥാന കമ്മറ്റിയംഗം സി.എം. ജോസഫ് ,മേഖല പ്രസിഡണ്ട് എസ്.ജെ. തോമസ് ,ദീപേഷ് നെടുപുറംചാൽ, മനോജ് കൊളക്കാട്,പ്രജീഷ് പൊന്നോൻ കണിച്ചാർ, വി.ഐ.സെയ്തു കുട്ടി അടക്കാത്തോട് എന്നിവർ സംസാരിച്ചു.

യൂണിറ്റിലെ സീനിയർ മെമ്പർ കെ.എൻ.സുകുമാരനെ ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി പൊന്നാട അണിയിച്ച് ആദരിച്ചു. യൂനിറ്റ് രക്ഷാധികാരി പി.നാണു മാസ്റ്റർ ഗിഫ്റ്റ് വിതരണ ഉദ്ഘാടനം നടത്തി.SSLC ഉന്നത വിജയം നേടിയവരെയും ചടങ്ങിൽ ആദരിച്ചു.

പ്രസിഡണ്ടായി എം.എസ്.തങ്കച്ചനെ വീണ്ടും തിരഞ്ഞെടുത്തു.ജനറൽ സിക്രട്ടറിയായി കെ.പി സിബിയെയും, ഖജാഞ്ചിയായി പൊട്ടക്കൽ പൗലോസിനെയും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/361486/kelakam)