---
title: "ബിജെപിയിൽ അഴിച്ചുപണി; 5 ജില്ലാ അധ്യക്ഷൻമാരെ മാറ്റി; കൃഷ്ണകുമാർ ദേശീയ കൗണ്‍സിലില്‍ "
english_title: "BJP unleashed;  5 district presidents replaced;  Krishnakumar in the National Council "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3615/bjp-unleashed-5-district-presidents-replaced-krishnakumar-in-the-national-council"
published_at: "2021-10-05T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615c19d447887_PicsArt_10-05-02.51.52.jpg"
keywords: []
---

# ബിജെപിയിൽ അഴിച്ചുപണി; 5 ജില്ലാ അധ്യക്ഷൻമാരെ മാറ്റി; കൃഷ്ണകുമാർ ദേശീയ കൗണ്‍സിലില്‍ 

> **Lead Summary:** ബിജെപിയുടെ സംഘടനാ സംവിധാനത്തിൽ അഴിച്ചുപണി. അഞ്ചു ജില്ലാ പ്രസിഡന്റുമാരെ മാറ്റി. നടൻ കൃഷ്ണകുമാർ ബിജെപി ദേശീയ കൗൺസിൽ അംഗമായി. എം.എസ്.സമ്പൂർണ, ജി.രാമൻ നായർ, ജി.ഗിരീശൻ എന്നിവരാണ് പുതുതായി ദേശീയ കൗൺസിലിലേക്ക് എത്തിയ മറ്റുള്ളവർ. പി.രഘുനാഥ്, ബി.ഗോപാലകൃഷ്ണൻ, സി.ശിവൻകുട്ടി എന്നിവരെക്കൂടി പുതുതായി സംസ്ഥാനവൈസ്പ്രസിഡന്റുമാരാക്കി. ഇതോടെ പത്ത് വൈസ് പ്രസിഡന്റുമാരായി. സംസ്ഥാനപ്രസിഡന്റ് കെ.സുരേന്ദ്രനാണ് പുതിയ ഭാരവാഹിപട്ടിക പുറത്തുവിട്ടത്. കെ.ശ്രീകാന്ത്, ജെ.ആർ.പത്മകുമാർ, രേണു സുരേഷ്, പന്തളം പ്രതാപൻ എന്നിവരെ പുതുതായി സെക്രട്ടറിമാരാക്കി. ആകെ പത്ത് 

## Article Content

ബിജെപിയുടെ സംഘടനാ സംവിധാനത്തിൽ അഴിച്ചുപണി. അഞ്ചു ജില്ലാ പ്രസിഡന്റുമാരെ മാറ്റി. നടൻ കൃഷ്ണകുമാർ ബിജെപി ദേശീയ കൗൺസിൽ അംഗമായി. എം.എസ്.സമ്പൂർണ, ജി.രാമൻ നായർ, ജി.ഗിരീശൻ എന്നിവരാണ് പുതുതായി ദേശീയ കൗൺസിലിലേക്ക് എത്തിയ മറ്റുള്ളവർ. പി.രഘുനാഥ്, ബി.ഗോപാലകൃഷ്ണൻ, സി.ശിവൻകുട്ടി എന്നിവരെക്കൂടി പുതുതായി സംസ്ഥാനവൈസ്പ്രസിഡന്റുമാരാക്കി. ഇതോടെ പത്ത് വൈസ് പ്രസിഡന്റുമാരായി. സംസ്ഥാനപ്രസിഡന്റ് കെ.സുരേന്ദ്രനാണ് പുതിയ ഭാരവാഹിപട്ടിക പുറത്തുവിട്ടത്. കെ.ശ്രീകാന്ത്, ജെ.ആർ.പത്മകുമാർ, രേണു സുരേഷ്, പന്തളം പ്രതാപൻ എന്നിവരെ പുതുതായി സെക്രട്ടറിമാരാക്കി. ആകെ പത്ത് 

സെക്രട്ടറിമാരാണുള്ളത്. ഇ.കൃഷ്ണകുമാറാണ് പുതിയ സംസ്ഥാന ട്രഷറർ. കെ.വി.എസ്.ഹരിദാസ്, സന്ദീപ് വാചസ്പതി, ടി.പി.സിന്ധുമോൾ എന്നിവരെ വക്താക്കളായി നിയമിച്ചു. കിസാൻ മോർച്ച സംസ്ഥാന അദ്ധ്യക്ഷനായി ഷാജി.ആർ.നായരെയും നിയമിച്ചു.

കാസർകോട്, വയനാട്, പാലക്കാട്, കോട്ടയം, പത്തനംതിട്ട ജില്ലാപ്രസിഡന്റുമാരെയും മാറ്റി. വി.എ.സൂരജ് വി.എ.സൂരജ് (പത്തനംതിട്ട), ജി.ലിജിൻലാൽ ( കോട്ടയം), കെ.എം.ഹരിദാസ് (പാലക്കാട്),കെ.പി.മധു (വയനാട്), രവീശതന്ത്രി (കാസർകോട്)എന്നിവരാണ് പുതിയ ജില്ലാ പ്രസിഡന്റുമാർ. സംസ്ഥാന ഓഫിസ് സെക്രട്ടറിയായി ജയരാജ് കൈമളെ നിയമിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3615/bjp-unleashed-5-district-presidents-replaced-krishnakumar-in-the-national-council)