---
title: "കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ  വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ശില്പശാല സംഘടിപ്പിച്ചു "
english_title: "Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/361515/aralam"
published_at: "2026-05-25T08:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13c1e08df0d_1000090800.jpg"
keywords: []
---

# കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ  വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ശില്പശാല സംഘടിപ്പിച്ചു 

> **Lead Summary:** കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പട്ടികവർഗ്ഗ മേഖലയിലെ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ശില്പശാലയും പ്ലസ് വൺ ഏകജാലക ഹെല്പ് ഉദ്ഘാടനവും സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ പ്രവർത്തിക്കുന്ന ആറളം, കേളകം, കൊട്ടിയൂർ സ്പെഷ്യൽ പ്രൊജക്റ്റുകളുടെ ഭാഗമായാണ് ഏകദിന കരിയർ ഗൈഡൻസ് ശില്പശാലയും പ്ലസ് വൺ ഏകജാലക ഹെല്പ് ഡെസ്ക് ഉദ്‌ഘാടനവും സംഘടിപ്പിച്ചത്. എസ് എസ് എൽ സി പാസ്സായ കുട്ടികൾക്ക് ഏകജാലക പ്രവേശനം സംബന്ധിച്ചും വിവിധ മേഖലകളിലെ കോഴ്‌സുകൾ പരിചയപ്പെടുത്തുവാനും അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകൾ തിരഞ്ഞെടുക്കാൻ പ്രാപ്തരാക്കുകയുമാണ് പരിശീലനം ലക്ഷ്യമാക്കുന്നതാണ്. വളയംചാൽ കുടുംബശ്രീ ഓഫീസിൽ വെച്ച് നടന്ന പരിശീലന പരിപാടി ആറളം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ കെ കെ സബിതയുടെ അധ്യക്ഷതയിൽ ആറളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ശോഭ ഉദ്ഘാടനം ചെയ്തു.

## Article Content

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പട്ടികവർഗ്ഗ മേഖലയിലെ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ശില്പശാലയും പ്ലസ് വൺ ഏകജാലക ഹെല്പ് ഉദ്ഘാടനവും സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ പ്രവർത്തിക്കുന്ന ആറളം, കേളകം, കൊട്ടിയൂർ സ്പെഷ്യൽ പ്രൊജക്റ്റുകളുടെ ഭാഗമായാണ് ഏകദിന കരിയർ ഗൈഡൻസ് ശില്പശാലയും പ്ലസ് വൺ ഏകജാലക ഹെല്പ് ഡെസ്ക് ഉദ്‌ഘാടനവും സംഘടിപ്പിച്ചത്. എസ് എസ് എൽ സി പാസ്സായ കുട്ടികൾക്ക് ഏകജാലക പ്രവേശനം സംബന്ധിച്ചും വിവിധ മേഖലകളിലെ കോഴ്‌സുകൾ പരിചയപ്പെടുത്തുവാനും അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകൾ തിരഞ്ഞെടുക്കാൻ പ്രാപ്തരാക്കുകയുമാണ് പരിശീലനം ലക്ഷ്യമാക്കുന്നതാണ്. വളയംചാൽ കുടുംബശ്രീ ഓഫീസിൽ വെച്ച് നടന്ന പരിശീലന പരിപാടി ആറളം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ കെ കെ സബിതയുടെ അധ്യക്ഷതയിൽ ആറളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ശോഭ ഉദ്ഘാടനം ചെയ്തു.

ടി ആർ ഡി എം & ആറളം ഫാമിംഗ് കോർപറേഷൻ എം ഡി എസ് സുജീഷ് KAS പരിപാടിയിൽ മുഖ്യാഥിതിയായി പങ്കെടുത്തു. ആറളം സ്പെഷ്യൽ പ്രൊജക്റ്റ്‌ കോർഡിനേറ്റർ പി സനൂപ് പദ്ധതി വിശദീകരണം നടത്തി. കരിയർ കൗൺസിലർ ഒ വി പുരുഷോത്തമൻ ക്ലാസ്സ് നയിച്ചു. സി ഡി എസ് മെമ്പർ ഷീബ എം, ഊരുമൂപ്പൻ തലക്കുളം ഗോപാലൻ എന്നിവർ സംസാരിച്ചു. ആറളം സി ഡി എസ് ചെയർപേഴ്സൺ രജനി എ കെ സ്വാഗതവും ആറളം ട്രൈബൽ സ്പെഷ്യൽ പ്രൊജക്റ്റ്‌ അഗ്രി എക്സ്പെർട്ട് അക്ഷയ കെ നന്ദിയും പറഞ്ഞു. പരിപാടിയിൽ 50ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/361515/aralam)