---
title: "കണ്ണൂർ ബക്കളത്ത് തെരുവുനായുടെ ആക്രമണം; പതിമൂന്നു പേർക്ക് പരിക്കേറ്റു"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/361607/kannur"
published_at: "2026-05-25T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13f7d550ee7_1000091291.jpg"
keywords: []
---

# കണ്ണൂർ ബക്കളത്ത് തെരുവുനായുടെ ആക്രമണം; പതിമൂന്നു പേർക്ക് പരിക്കേറ്റു

> **Lead Summary:** കണ്ണൂർ: ബക്കളത്ത് തെരുവ് നായ അക്രമം. സ്ത്രീകൾ ഉൾപ്പെടെ 13 പേർക്ക് പരിക്കേറ്റു. ബക്കളം, പുന്നക്കുളങ്ങര, കുറ്റിപ്പുറത്ത് പ്രദേശങ്ങളിലാണ് തെരുവ് നായുടെ ആക്രമണമുണ്ടായത്. നായുടെ ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ 13 പേർക്ക് കടിയേറ്റു. അജിത, സീന, ലിജേഷ്, കെ. രോഹിണി, റിജു ആനയോടൻ, യശോദ, സുരേശൻ രയരോത്ത് തുടങ്ങിയവർക്കാണ് പരിക്കേറ്റത്.

## Article Content

കണ്ണൂർ: ബക്കളത്ത് തെരുവ് നായ അക്രമം. സ്ത്രീകൾ ഉൾപ്പെടെ 13 പേർക്ക് പരിക്കേറ്റു. ബക്കളം, പുന്നക്കുളങ്ങര, കുറ്റിപ്പുറത്ത് പ്രദേശങ്ങളിലാണ് തെരുവ് നായുടെ ആക്രമണമുണ്ടായത്. നായുടെ ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ 13 പേർക്ക് കടിയേറ്റു. അജിത, സീന, ലിജേഷ്, കെ. രോഹിണി, റിജു ആനയോടൻ, യശോദ, സുരേശൻ രയരോത്ത് തുടങ്ങിയവർക്കാണ് പരിക്കേറ്റത്.

പ്രദേശവാസികൾക്കും വഴിയാത്രക്കാർക്കും നേരെ നായ് പാഞ്ഞടുക്കുകയായിരുന്നു. കടിയേറ്റവരിൽ ഭൂരിഭാഗം പേരുടെയും കൈക്കും കാലിനുമാണ് പരിക്കേറ്റിട്ടുള്ളത്. പരിക്കേറ്റവർ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശത്ത് ഭീതി പടർത്തിയ നായെ പിന്നീട് ചത്തനിലയിൽ കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/361607/kannur)