---
title: "അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു, സുപ്രീംകോടതിയെ സമീപിക്കുമെന്ന് മധുവിന്റെ സഹോദരി"
english_title: "Attappadimadhu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/361678/attappadimadhu"
published_at: "2026-05-25T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a142220ea9ac_1000208692.jpg"
keywords: []
---

# അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു, സുപ്രീംകോടതിയെ സമീപിക്കുമെന്ന് മധുവിന്റെ സഹോദരി

> **Lead Summary:** **കൊച്ചി: ** അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകത്തിലെ പ്രതികൾക്ക് ജീവപര്യന്തം വിധിച്ച് ഹൈക്കോടതി. രണ്ടാം പ്രതി മുതലുള്ള 12 പ്രതികൾക്കാണ് ജീവപര്യന്തം വിധിച്ചത്. രണ്ടര ലക്ഷം രൂപ വച്ച് 12 പ്രതികളും പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു. ഒന്നാം പ്രതി മേച്ചേരി ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടിരുന്നു. പ്രതികളുടെ ശിക്ഷ ഉയർത്തിയതിൽ സന്തോഷമെന്ന് മധുവിന്റെ സഹോദരി സരസു പ്രതികരിച്ചു. ആർക്കും ഇത്തരം അവസ്ഥ ഉണ്ടാകരുത്.ഒന്നാം പ്രതിയെ വെറുതെ വിട്ടതിനെതിരെ അപ്പീൽ പോകും. സുപ്രീംകോടതിയെ സമീപിക്കുമെന്നും സഹോദരി വ്യക്തമാക്കി. പ്രതികൾക് വധ ശിക്ഷവേണമെന്ന് ആവശ്യപ്പെട്ട് മേൽ കോടതിയിലേക്ക് പോകുമെന്ന് മധുവിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ സി കെ രാധാകൃഷ്ണൻ പറഞ്ഞു. പ്രതികൾക്ക് മൂന്ന് ജീവപര്യന്തം. എല്ലാംകൂടി ഒരു ശിക്ഷയായി അനുഭവിച്ചാൽ മതി. ഒന്നാം പ്രതിക്കെതിരായായ തെളിവുകൾ കോടതി പരിഗണിച്ചില്ല.ഇതിനെതിരെ മേൽകോടതിയെ സമീപിക്കും. കഴിഞ്ഞ സർക്കാർ കേസ് നടത്തുന്നതിൽ പൂർണ പരാജയം. സാക്ഷികൾ കൂറുമാറാൻ കാരണം പൊലീസിന്റെ മോശം ഇടപെടലെന്നും അഭിഭാഷകൻ വ്യക്തമാക്കി. 16ാം പ്രതിയായ മുനീര്‍ ഒഴികെയുള്ള പ്രതികൾക്കാണ് നേരത്തെ ഏഴ് വർഷമുണ്ടായിരുന്ന ശിക്ഷ ജീവപര്യന്തമായി ഉയർത്തിയത്. 16ാം പ്രതി മുനീറിൻ്റെ ശിക്ഷ ഒരു വർഷമായാണ് ഹൈക്കോടതി ഉയർത്തിയത്.ഇതിനെതിരെ മേൽകോടതിയെ സമീപിക്കും. കഴിഞ്ഞ സർക്കാർ കേസ് നടത്തുന്നതിൽ പൂർണ പരാജയം. സാക്ഷികൾ കൂറുമാറാൻ കാരണം പൊലീസിന്റെ മോശം ഇടപെടലെന്നും അഭിഭാഷകൻ വ്യക്തമാക്കി. 16ാം പ്രതിയായ മുനീര്‍ ഒഴികെയുള്ള പ്രതികൾക്കാണ് നേരത്തെ ഏഴ് വർഷമുണ്ടായിരുന്ന ശിക്ഷ ജീവപര്യന്തമായി ഉയർത്തിയത്. 16ാം പ്രതി മുനീറിൻ്റെ ശിക്ഷ ഒരു വർഷമായാണ് ഹൈക്കോടതി ഉയർത്തിയത്.ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയും ശിക്ഷ റദ്ദാക്കുകയും തെളിവുകളില്ല എന്ന് കണ്ടെത്തി വെറുതെ വിടുകയും ചെയ്തത്. 16 പ്രതികളുണ്ടായിരുന്ന കേസിൽ രണ്ട് പ്രതികളെ നേരത്തെ വെറുതെ വിട്ട വിചാരണ കോടതിയുടെ നടപടിയും ഹൈക്കോടതി ശരിവച്ചിരുന്നു. ബാക്കിയുള്ള 13 പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി ഇപ്പോൾ വിധിച്ചത്.

## Article Content

**കൊച്ചി: ** അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകത്തിലെ പ്രതികൾക്ക് ജീവപര്യന്തം വിധിച്ച് ഹൈക്കോടതി. രണ്ടാം പ്രതി മുതലുള്ള 12 പ്രതികൾക്കാണ് ജീവപര്യന്തം വിധിച്ചത്. രണ്ടര ലക്ഷം രൂപ വച്ച് 12 പ്രതികളും പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു. ഒന്നാം പ്രതി മേച്ചേരി ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടിരുന്നു. പ്രതികളുടെ ശിക്ഷ ഉയർത്തിയതിൽ സന്തോഷമെന്ന് മധുവിന്റെ സഹോദരി സരസു പ്രതികരിച്ചു. ആർക്കും ഇത്തരം അവസ്ഥ ഉണ്ടാകരുത്.ഒന്നാം പ്രതിയെ വെറുതെ വിട്ടതിനെതിരെ അപ്പീൽ പോകും. സുപ്രീംകോടതിയെ സമീപിക്കുമെന്നും സഹോദരി വ്യക്തമാക്കി. പ്രതികൾക് വധ ശിക്ഷവേണമെന്ന് ആവശ്യപ്പെട്ട് മേൽ കോടതിയിലേക്ക് പോകുമെന്ന് മധുവിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ സി കെ രാധാകൃഷ്ണൻ പറഞ്ഞു. പ്രതികൾക്ക് മൂന്ന് ജീവപര്യന്തം. എല്ലാംകൂടി ഒരു ശിക്ഷയായി അനുഭവിച്ചാൽ മതി. ഒന്നാം പ്രതിക്കെതിരായായ തെളിവുകൾ കോടതി പരിഗണിച്ചില്ല.ഇതിനെതിരെ മേൽകോടതിയെ സമീപിക്കും. കഴിഞ്ഞ സർക്കാർ കേസ് നടത്തുന്നതിൽ പൂർണ പരാജയം. സാക്ഷികൾ കൂറുമാറാൻ കാരണം പൊലീസിന്റെ മോശം ഇടപെടലെന്നും അഭിഭാഷകൻ വ്യക്തമാക്കി. 16ാം പ്രതിയായ മുനീര്‍ ഒഴികെയുള്ള പ്രതികൾക്കാണ് നേരത്തെ ഏഴ് വർഷമുണ്ടായിരുന്ന ശിക്ഷ ജീവപര്യന്തമായി ഉയർത്തിയത്. 16ാം പ്രതി മുനീറിൻ്റെ ശിക്ഷ ഒരു വർഷമായാണ് ഹൈക്കോടതി ഉയർത്തിയത്.ഇതിനെതിരെ മേൽകോടതിയെ സമീപിക്കും. കഴിഞ്ഞ സർക്കാർ കേസ് നടത്തുന്നതിൽ പൂർണ പരാജയം. സാക്ഷികൾ കൂറുമാറാൻ കാരണം പൊലീസിന്റെ മോശം ഇടപെടലെന്നും അഭിഭാഷകൻ വ്യക്തമാക്കി. 16ാം പ്രതിയായ മുനീര്‍ ഒഴികെയുള്ള പ്രതികൾക്കാണ് നേരത്തെ ഏഴ് വർഷമുണ്ടായിരുന്ന ശിക്ഷ ജീവപര്യന്തമായി ഉയർത്തിയത്. 16ാം പ്രതി മുനീറിൻ്റെ ശിക്ഷ ഒരു വർഷമായാണ് ഹൈക്കോടതി ഉയർത്തിയത്.ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയും ശിക്ഷ റദ്ദാക്കുകയും തെളിവുകളില്ല എന്ന് കണ്ടെത്തി വെറുതെ വിടുകയും ചെയ്തത്. 16 പ്രതികളുണ്ടായിരുന്ന കേസിൽ രണ്ട് പ്രതികളെ നേരത്തെ വെറുതെ വിട്ട വിചാരണ കോടതിയുടെ നടപടിയും ഹൈക്കോടതി ശരിവച്ചിരുന്നു. ബാക്കിയുള്ള 13 പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി ഇപ്പോൾ വിധിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/361678/attappadimadhu)