---
title: "പ്ലസ് വൺ പ്രവേശനം: ഏകജാലക രജിസ്ട്രേഷൻ ആരംഭിച്ചു"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/361766/thiruvananthapuram"
published_at: "2026-05-26T06:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a14f2a94161c_1000092233.jpg"
keywords: []
---

# പ്ലസ് വൺ പ്രവേശനം: ഏകജാലക രജിസ്ട്രേഷൻ ആരംഭിച്ചു

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലേക്കുള്ള പ്ലസ് വൺ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷാ നടപടികൾ ആരംഭിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഏകജാലക സംവിധാനമായ ഹയർ സെക്കൻഡറി സെൻട്രലൈസ്ഡ് അഡ്മിഷൻ പ്രോസസ് (എച്ച്.എസ്.സി.എ.പി.) വഴിയാണ് അപേക്ഷിക്കേണ്ടത്.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലേക്കുള്ള പ്ലസ് വൺ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷാ നടപടികൾ ആരംഭിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഏകജാലക സംവിധാനമായ ഹയർ സെക്കൻഡറി സെൻട്രലൈസ്ഡ് അഡ്മിഷൻ പ്രോസസ് (എച്ച്.എസ്.സി.എ.പി.) വഴിയാണ് അപേക്ഷിക്കേണ്ടത്.

ജൂൺ 3 വരെ വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. എസ്എസ്എൽസി പരീക്ഷയോ മറ്റ് തുല്യതാ പരീക്ഷകളോ പാസായ വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് അർഹതയുണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/361766/thiruvananthapuram)