---
title: "പ്ലസ് വൺ പ്രവേശനം: 9 ജില്ലകളിൽ സീറ്റ് കൂട്ടി"
english_title: "Plusoneadmission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/361767/plusoneadmission"
published_at: "2026-05-26T06:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a14f54b1234d_images_(40).jpeg"
keywords: []
---

# പ്ലസ് വൺ പ്രവേശനം: 9 ജില്ലകളിൽ സീറ്റ് കൂട്ടി

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിൽ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് ഉത്തരവിറങ്ങി. 9 ജില്ലകളിൽ സീറ്റ് കൂട്ടി. ഏഴ് ജില്ലകളിൽ എല്ലാ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലും 30 ശതമാനം സീറ്റും രണ്ട് ജില്ലകളിൽ 20 ശതമാനം സീറ്റുമാണ് വർധിപ്പിച്ചത്.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിൽ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് ഉത്തരവിറങ്ങി. 9 ജില്ലകളിൽ സീറ്റ് കൂട്ടി. ഏഴ് ജില്ലകളിൽ എല്ലാ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലും 30 ശതമാനം സീറ്റും രണ്ട് ജില്ലകളിൽ 20 ശതമാനം സീറ്റുമാണ് വർധിപ്പിച്ചത്.

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിലാണ് എല്ലാ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകൾക്കും 30% മാർജിനൽ സീറ്റ് വർധിപ്പിച്ചത്. കൊല്ലം, തൃശൂർ ജില്ലകളിലെ എല്ലാ സർക്കാർ-എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകൾക്കും 20% സീറ്റാണ് വർധധിപ്പിച്ചത്. കഴിഞ്ഞ വർഷത്തെ അതേ രീതിയിലാണ് വർധന. നേരത്തെ അനുവദിച്ചിരുന്ന 313 ബാച്ചുകൾ തുടരാനും അനുമതി നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/361767/plusoneadmission)