---
title: "മന്ദംചേരിയിൽ നിർമിച്ച നടപ്പാലം ഉദ്ഘാടനത്തിനം ഇന്ന് "
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/361816/kottiyoor"
published_at: "2026-05-26T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a152b52119eb_1000092626.jpg"
keywords: []
---

# മന്ദംചേരിയിൽ നിർമിച്ച നടപ്പാലം ഉദ്ഘാടനത്തിനം ഇന്ന് 

> **Lead Summary:** കൊട്ടിയൂർ :മന്ദംചേരിയിൽ നിർമിച്ച നടപ്പാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ഇന്ന് രാവിലെ 11-ന് ദേവസ്വം മന്ത്രി കെ.മുരളീധരൻ പാലം ഉദ്ഘാടനം ചെയ്യും. മന്ദംചേരിയിൽനിന്ന് അക്കരെ കൊട്ടിയൂരിലേക്ക് 60 മീറ്റർ നീളവും അഞ്ചുമീറ്റർ വീതിയുമുള്ള സ്റ്റീൽ പാലമാണ് ബാവലിപുഴയിൽ നിർമിച്ചത്. 2.5 കോടി രൂപയാണ് നിർമാണച്ചെലവ്.പാലത്തിന്റെ അവസാനവട്ട പണികളാണ് പുരോഗമിക്കുന്നത്.

## Article Content

കൊട്ടിയൂർ :മന്ദംചേരിയിൽ നിർമിച്ച നടപ്പാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ഇന്ന് രാവിലെ 11-ന് ദേവസ്വം മന്ത്രി കെ.മുരളീധരൻ പാലം ഉദ്ഘാടനം ചെയ്യും. മന്ദംചേരിയിൽനിന്ന് അക്കരെ കൊട്ടിയൂരിലേക്ക് 60 മീറ്റർ നീളവും അഞ്ചുമീറ്റർ വീതിയുമുള്ള സ്റ്റീൽ പാലമാണ് ബാവലിപുഴയിൽ നിർമിച്ചത്. 2.5 കോടി രൂപയാണ് നിർമാണച്ചെലവ്.പാലത്തിന്റെ അവസാനവട്ട പണികളാണ് പുരോഗമിക്കുന്നത്.

വൈശാഖോത്സവത്തിനെത്തുന്ന ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൻ്റെ ഭാഗമായി കൊട്ടിയൂർ ദേവസ്വം നടത്തിയ മറ്റ് നിർമാണപ്രവൃത്തികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടത്തും. നവീകരിച്ച പാർക്കിങ് ഗ്രൗണ്ടുകളുടെ ഉദ്ഘാടനം വൈദ്യുതമന്ത്രി അഡ്വ. സണ്ണി ജോസഫ് നിർവഹിക്കും.

അക്കരെ നടപ്പന്തൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഒ.കെ.വാസു ഉദ്ഘാടനം ചെയ്യും. കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ അധ്യക്ഷത വഹിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/361816/kottiyoor)