---
title: " കൊട്ടിയൂരിൽ തീർത്ഥാടകർക്കായി പണികഴിച്ച പുതിയ നടപ്പാലവും വികസന പദ്ധതികളും ഉദ്ഘാടനം ചെയ്തു"
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/361875/kottiyoor"
published_at: "2026-05-26T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a154b8f9e792_1000092984.jpg"
keywords: []
---

#  കൊട്ടിയൂരിൽ തീർത്ഥാടകർക്കായി പണികഴിച്ച പുതിയ നടപ്പാലവും വികസന പദ്ധതികളും ഉദ്ഘാടനം ചെയ്തു

> **Lead Summary:**  കൊട്ടിയൂർ: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള പ്രശസ്തമായ കൊട്ടിയൂർ ദേവസ്വത്തിൽ തീർത്ഥാടകർക്കായി ഒരുക്കിയ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നിർവ്വഹിക്കപ്പെട്ടു. ഭക്തർക്കായി മന്ദംചേരിയിൽ നിർമ്മിച്ച പുതിയ നടപ്പാലം, നവീകരിച്ച പാർക്കിംഗ് ഗ്രൗണ്ട്, അക്കരെ നടപ്പന്തൽ എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. രണ്ടര കോടി ചിലവഴിച്ചാണ് നടപ്പാലം നിർമ്മിച്ചത്. ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പുതിയ നടപ്പാലത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പാർക്കിംഗ് ഗ്രൗണ്ട് നവീകരണം വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് ഉദ്‌ഘാടനം ചെയിതു. മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ. വാസു മാസ്റ്റർ അക്കരെ നടപ്പന്തലിന്റെ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

 കൊട്ടിയൂർ: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള പ്രശസ്തമായ കൊട്ടിയൂർ ദേവസ്വത്തിൽ തീർത്ഥാടകർക്കായി ഒരുക്കിയ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നിർവ്വഹിക്കപ്പെട്ടു. ഭക്തർക്കായി മന്ദംചേരിയിൽ നിർമ്മിച്ച പുതിയ നടപ്പാലം, നവീകരിച്ച പാർക്കിംഗ് ഗ്രൗണ്ട്, അക്കരെ നടപ്പന്തൽ എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. രണ്ടര കോടി ചിലവഴിച്ചാണ് നടപ്പാലം നിർമ്മിച്ചത്. ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പുതിയ നടപ്പാലത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പാർക്കിംഗ് ഗ്രൗണ്ട് നവീകരണം വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് ഉദ്‌ഘാടനം ചെയിതു. മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ. വാസു മാസ്റ്റർ അക്കരെ നടപ്പന്തലിന്റെ ഉദ്ഘാടനം നിർവഹിച്ചു.

കൊട്ടിയൂർ ദേവസ്വം ചെയർമാൻ ടി. നാരായണൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി. ബിജു സ്വാഗതം പറഞ്ഞു. കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ. ഗോകുൽ റിപ്പോർട്ട് അവതരിപ്പിച്ചു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനോയ് കുര്യൻ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരൻ, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിസിലി കണ്ണന്താനം എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

മുന്നോക്ക സമുദായ കോർപ്പറേഷൻ ഡയറക്ടർ കെ.സി. സോമൻ നമ്പ്യാർ, മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണറും സ്പെഷ്യൽ ഓഫീസറുമായ എൻ.കെ. ബൈജു, അസിസ്റ്റന്റ് കമ്മീഷണർ പി.എസ്. സുരേഷ് കുമാർ എന്നിവരും ദേവസ്വം ട്രസ്റ്റിമാരായ സി.കെ. കുഞ്ഞികൃഷ്ണൻ നായർ, കെ.സി. സുബ്രഹ്മണ്യൻ നായർ, ആക്കൽ ദാമോദരൻ നായർ, ടി.കെ. കേരളവർമ്മ വലിയ രാജ, തഹസിൽദാർ രാജേഷ് ഖന്ന, സി. ചന്ദ്രശേഖരൻ, എൻ. പ്രശാന്ത് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കേളകം പഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ്, കണിച്ചാർ പഞ്ചായത്ത് പ്രസിഡണ്ട് ഡോ. ത്രേസ്യ പോൾ, മുൻ ട്രസ്റ്റി ബോർഡംഗം കെ. കുഞ്ഞിരാമൻ, എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡണ്ട് ഉദയഭാനു എന്നിവർ ആശംസകൾ നേർന്നു.

കൂടാതെ സി.പി.ഐ.എം കൊട്ടിയൂർ ലോക്കൽ സെക്രട്ടറി, സി.പി.ഐ കൊട്ടിയൂർ ലോക്കൽ സെക്രട്ടറി, കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട്, ബി.ജെ.പി കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്, കൊട്ടിയൂർ വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡണ്ട്, വ്യാപാരി സമിതി പ്രസിഡണ്ട്, എൻ.എസ്.എസ് കരയോഗം പ്രസിഡണ്ട്, എസ്.എൻ.ഡി.പി യോഗം പ്രസിഡണ്ട്, വിശ്വകർമ്മ സഭ പ്രസിഡണ്ട് എന്നിവരും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

കൊട്ടിയൂർ ദേവസ്വം ട്രസ്റ്റി നോമിനി സി. ഹരിദാസൻ ചടങ്ങിൽ നന്ദി പറഞ്ഞു. പുതിയ വികസന പദ്ധതികൾ പൂർത്തിയായതോടെ കൊട്ടിയൂരിലെത്തുന്ന തീർത്ഥാടകർക്ക് കൂടുതൽ സൗകര്യപ്രദമായ ദർശന പുണ്യം സാധ്യമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/361875/kottiyoor)