---
title: "സ്വയം തൊഴില്‍ വായ്പ പദ്ധതി"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/362007/apply-now"
published_at: "2026-05-27T07:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16536c10d31_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: []
---

# സ്വയം തൊഴില്‍ വായ്പ പദ്ധതി

> **Lead Summary:** തിരുവനന്തപുരം :സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന സ്വയം തൊഴില്‍ വായ്പ പദ്ധതിക്ക് കീഴില്‍ വായ്പ

## Article Content

തിരുവനന്തപുരം :സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന സ്വയം തൊഴില്‍ വായ്പ പദ്ധതിക്ക് കീഴില്‍ വായ്പ

അനുവദിക്കുന്നതിനായി കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളിലെ പട്ടികജാതി പട്ടികവര്‍ഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. 50,000 മുതല്‍ 5,000,00 രൂപയാണ് വായ്പ

അനുവദിക്കുന്നത്. കുടുംബ വാര്‍ഷിക വരുമാനം 5,00,000 രൂപയില്‍ താഴെയുള്ള 18 നും 60 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വായ്പ തുകയ്ക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച്

ആവശ്യമായ ജാമ്യം ഹാജരാക്കണം. താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷാഫോമിനും വിശദ വിവരങ്ങള്‍ക്കുമായി തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡിന് പുറകുവശത്തുള്ള സീ ലാന്‍ഡ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്റെ തളിപ്പറമ്പ് ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0460 2205036,

9188934105.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/362007/apply-now)