---
title: "അബ്ദുൽ റഹീം നാട്ടിലേക്ക്; മോചന ഉത്തരവിൽ ഒപ്പുവെച്ചു"
english_title: "Abudulraheem"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/362008/abudulraheem"
published_at: "2026-05-27T07:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16555415779_1000094130.jpg"
keywords: []
---

# അബ്ദുൽ റഹീം നാട്ടിലേക്ക്; മോചന ഉത്തരവിൽ ഒപ്പുവെച്ചു

> **Lead Summary:** റിയാദ്: സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സൗദി അറേബ്യയിലെ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവിൽ ഒപ്പുവെച്ചതായി വിവരം. ഉത്തരവിൽ ഒപ്പുവെച്ചതായി വിവരം ലഭിച്ചെന്ന് റഹീം നിയമ സഹായ സമിതി അറിയിച്ചു.

## Article Content

റിയാദ്: സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സൗദി അറേബ്യയിലെ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവിൽ ഒപ്പുവെച്ചതായി വിവരം. ഉത്തരവിൽ ഒപ്പുവെച്ചതായി വിവരം ലഭിച്ചെന്ന് റഹീം നിയമ സഹായ സമിതി അറിയിച്ചു.

ഇനി പൂർത്തിയാക്കാൻ ഉള്ളത് രാജ്യം വിടാൻ ഉള്ള എമിഗ്രേഷൻ നടപടികളാണ്. എക്‌സിറ്റ് വിസയും ലഭിച്ചതായി നിയമസഹായ സമിതി വ്യക്തമാക്കി. അബ്ദുൽ റഹീമിന്‍റെ 20 വർഷത്തെ ശിക്ഷാ കാലാവധി കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. മരിച്ച ബാലന്റെ കുടുംബത്തിന് ദിയാധനം നൽകി വധശിക്ഷ ഒഴിവാക്കിയിരുന്നു. മറ്റ് വകുപ്പുകളിൽ 20 വർഷം തടവ് ശിക്ഷ ആയിരുന്നു വിധി. അതാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്.

2006 ന​വം​ബ​റി​ലാ​ണ് സൗ​ദി ബാലൻ അനസ്​ അൽ ഫായിസിന്‍റെ കൊ​ല​പാ​ത​ക​ കേസി​ൽ അബ്ദുൽ റ​ഹീം അറസ്റ്റിലാകുന്നത്​. 2012 ലാണ്​ വധ​ശിക്ഷ വി​ധിച്ചത്​. പിന്നീട് ഒന്നര കോടി സൗദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദിയാധനം (മോചനദ്രവ്യം) നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ കോടതി

അബ്​​ദു​ൽ റ​ഹീമിന്‍റെ വധശിക്ഷ ഒഴിവാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/362008/abudulraheem)