---
title: "പിണറായി വിജയന്റെ വസതിയിലെ  ഇ.ഡി. റെയ്‌ഡ്‌:  കേളകത്ത്  പ്രതിഷേധ പ്രകടനം നടത്തി "
english_title: "Kelakom"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/362222/kelakom"
published_at: "2026-05-28T06:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1793bc19943_1000095282.jpg"
keywords: []
---

# പിണറായി വിജയന്റെ വസതിയിലെ  ഇ.ഡി. റെയ്‌ഡ്‌:  കേളകത്ത്  പ്രതിഷേധ പ്രകടനം നടത്തി 

> **Lead Summary:** പ്രതിഷേധ പ്രകടനം

## Article Content

പ്രതിഷേധ പ്രകടനം

സി പി ഐ എം പോളിറ്റ്ബ്യൂറോ അംഗവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ വസതിയിൽ അന്യായമായി ഇ.ഡി. നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് സി പി ഐ എം കേളകം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധയോഗവും നടത്തി. പ്രതിഷേധ യോഗത്തിൽ ഏരിയ സെക്രട്ടറി സി.ടി.അനീഷ്, ലോക്കൽ സെക്രട്ടറി കെ. പി. ഷാജി എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിന് പി.കെ.മോഹനൻ, പി.ജി. സന്തോഷ്, വിജയ പ്രസാദ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/362222/kelakom)