---
title: "ഒടുവിൽ ജന്മനാടിന്റെ തണലിലേക്ക്; 20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം കേരളത്തിലെത്തി"
english_title: "kozhikodu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/362237/kozhikodu"
published_at: "2026-05-28T09:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a17b82539544_WhatsApp_Image_2026-05-28_at_9.02.32_AM.jpeg"
keywords: []
---

# ഒടുവിൽ ജന്മനാടിന്റെ തണലിലേക്ക്; 20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം കേരളത്തിലെത്തി

> **Lead Summary:** കോഴിക്കോട്: 20 വർഷത്തെ ജയിൽവാസത്തിനൊടുവിൽ സൌദി ജയിലിൽ നിന്ന് മോചിതനായ അബ്ദുൽ റഹീം ജന്മനാട്ടിൽ തിരികെയെത്തി. ഇന്ന് ഏഴരയോടെയാണ് റഹീം കരിപ്പൂരിൽ വിമാനമിറങ്ങിയത്. സ്വീകരിക്കാൻ നാട്ടുകാരും സ്നേഹിതരും വിമാനത്താവളത്തിലെത്തിയിരുന്നു. എല്ലാവർക്കും നന്ദിയെന്ന് അബ്ദുൽ റഹീം പ്രതികരിച്ചു.

## Article Content

കോഴിക്കോട്: 20 വർഷത്തെ ജയിൽവാസത്തിനൊടുവിൽ സൌദി ജയിലിൽ നിന്ന് മോചിതനായ അബ്ദുൽ റഹീം ജന്മനാട്ടിൽ തിരികെയെത്തി. ഇന്ന് ഏഴരയോടെയാണ് റഹീം കരിപ്പൂരിൽ വിമാനമിറങ്ങിയത്. സ്വീകരിക്കാൻ നാട്ടുകാരും സ്നേഹിതരും വിമാനത്താവളത്തിലെത്തിയിരുന്നു. എല്ലാവർക്കും നന്ദിയെന്ന് അബ്ദുൽ റഹീം പ്രതികരിച്ചു.

തറവാട്ട് വീട്ടിൽ റഹീമിനെ കാത്തിരിക്കുകയാണ് ഉമ്മ. 2006ലാണ് സൌദി ബാലന്‍റെ മരണത്തെ തുടര്‍ന്ന് അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. റഹീമിന്‍റെ മോചനത്തിനായി ലോക മലയാളികള്‍ സമാഹരിച്ചത് 34 കോടി രൂപയാണ്. ദിയാധനം നൽകിയാണ് മോചനം സാധ്യമായത്. 2024 ജൂലൈയിൽ റഹീമിന്‍റെ വധശിക്ഷ റദ്ദ് ചെയ്തിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/362237/kozhikodu)