---
title: "ഹോസ്റ്റലിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം: പ്രതി പിടിയിൽ "
english_title: "Kochi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/362273/alappuzha"
published_at: "2026-05-28T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a17d70409c39_1000096034.jpg"
keywords: []
---

# ഹോസ്റ്റലിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം: പ്രതി പിടിയിൽ 

> **Lead Summary:** പാലാരിവട്ടം: പാലാരിവട്ടത്തെ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ആലപ്പുഴ കാട്ടൂർ കോയിൽപറമ്പിൽ വീട്ടിൽ റോബിൻ ദാസ് ആണ് പിടിയിലായത്. ഇയാൾ ആലുവ കുഴിവേലിപ്പടിയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. മെയ് 12ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപമുള്ള ഹോസ്റ്റലിലെ മുറിയിൽ അതിക്രമിച്ച് കടന്ന പ്രതി, ഉറങ്ങിക്കിടന്ന യുവതിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു.

## Article Content

പാലാരിവട്ടം: പാലാരിവട്ടത്തെ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ആലപ്പുഴ കാട്ടൂർ കോയിൽപറമ്പിൽ വീട്ടിൽ റോബിൻ ദാസ് ആണ് പിടിയിലായത്. ഇയാൾ ആലുവ കുഴിവേലിപ്പടിയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. മെയ് 12ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപമുള്ള ഹോസ്റ്റലിലെ മുറിയിൽ അതിക്രമിച്ച് കടന്ന പ്രതി, ഉറങ്ങിക്കിടന്ന യുവതിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/362273/alappuzha)