---
title: "ലക്ഷ്മി പ്രിയക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി നടി അൻസിബ"
english_title: "Camplaintagainstlakshmipriya"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/362325/camplaintagainstlakshmipriya"
published_at: "2026-05-28T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1803ddc1c61_1000209059.jpg"
keywords: []
---

# ലക്ഷ്മി പ്രിയക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി നടി അൻസിബ

> **Lead Summary:** **തൃപ്പൂണിത്തുറ : ** മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി നടി അൻസിബ. ലക്ഷ്മി പ്രിയക്കും തൃപ്പൂണിത്തുറ SI രേഷ്മയ്ക്കെതിരെയുമാണ് പരാതി നൽകിയത്. തനിക്ക് ലഭിക്കേണ്ട മാനുഷിക പരിഗണന പൊലീസിൽ നിന്ന് ലഭിച്ചില്ലെന്ന് പരാതിയിൽ പറയുന്നു. പൊലിസ് സ്റ്റേഷനിൽ തന്നെ 3 മണിക്കൂർ ഹറാസ് ചെയ്തെന്നും അൻസിബ പറഞ്ഞു.നടി ലക്ഷ്മിപ്രിയയുടെ വ്യാജ പരാതിയില്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മോശമായി പെരുമാറി എന്നാണ് പരാതി.അന്‍സിബയ്ക്കെതിരെ വ്യാജ കേസ് നല്‍കി എന്ന് പറഞ്ഞ എക്സിക്യുട്ടീവ് അംഗം താനാണെന്ന് ലക്ഷ്മിപ്രിയ തന്നെയാണ് മാധ്യമങ്ങളോട് പറഞ്ഞത്. കഴിഞ്ഞ ഡിസംബര്‍ 10ന് അന്‍സിബ തനിക്ക് മെസേജ് അയച്ചെന്നും മെസേജ് അയയ്ക്കാനിടയായ കാരണം ചോദിച്ചിരുന്നുവെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കിയിരുന്നു.

## Article Content

**തൃപ്പൂണിത്തുറ : ** മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി നടി അൻസിബ. ലക്ഷ്മി പ്രിയക്കും തൃപ്പൂണിത്തുറ SI രേഷ്മയ്ക്കെതിരെയുമാണ് പരാതി നൽകിയത്. തനിക്ക് ലഭിക്കേണ്ട മാനുഷിക പരിഗണന പൊലീസിൽ നിന്ന് ലഭിച്ചില്ലെന്ന് പരാതിയിൽ പറയുന്നു. പൊലിസ് സ്റ്റേഷനിൽ തന്നെ 3 മണിക്കൂർ ഹറാസ് ചെയ്തെന്നും അൻസിബ പറഞ്ഞു.നടി ലക്ഷ്മിപ്രിയയുടെ വ്യാജ പരാതിയില്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മോശമായി പെരുമാറി എന്നാണ് പരാതി.അന്‍സിബയ്ക്കെതിരെ വ്യാജ കേസ് നല്‍കി എന്ന് പറഞ്ഞ എക്സിക്യുട്ടീവ് അംഗം താനാണെന്ന് ലക്ഷ്മിപ്രിയ തന്നെയാണ് മാധ്യമങ്ങളോട് പറഞ്ഞത്. കഴിഞ്ഞ ഡിസംബര്‍ 10ന് അന്‍സിബ തനിക്ക് മെസേജ് അയച്ചെന്നും മെസേജ് അയയ്ക്കാനിടയായ കാരണം ചോദിച്ചിരുന്നുവെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/362325/camplaintagainstlakshmipriya)