---
title: "അമ്യുസ്മെന്റ് പാർക്കിലെ അപകടം വെൽഡിങ് അടർന്നത് മൂലം: അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്"
english_title: "Ammusementparkaccident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/362334/ammusementparkaccident"
published_at: "2026-05-28T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1809f641b34_1000209073.jpg"
keywords: []
---

# അമ്യുസ്മെന്റ് പാർക്കിലെ അപകടം വെൽഡിങ് അടർന്നത് മൂലം: അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്

> **Lead Summary:** **തിരുവനന്തപുരം : **അമ്യുസ്മെന്റ് പാർക്കിൽ റൈഡ്‌ പൊട്ടി വീണ് അപകടം. വെമ്പായം ഹാപ്പി ലാൻഡിലാണ് അപകടം ഉണ്ടായത്. പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റുന്നു. റൈഡിൽ ഉണ്ടായിരുന്ന 30ലധികം ആളുകൾ ഉണ്ടായിരുന്നു. അഞ്ചോളം പേരെ പിരപ്പൻകോട് സെന്റ് ജോൺസ് ആശുപത്രിയിലേക്ക് എത്തിച്ചു. അഞ്ചോളം പേർക്ക് ഗുരുതരമായി പരിക്ക് പറ്റിയെന്നു പ്രാഥമിക വിവരം.നാ​ഗർകോവിൽ സ്വദേശികളായിരുന്നു റൈഡ‍ിൽ ഉണ്ടായിരുന്നു. അവധിക്കാലം ആയതിനാൽ പാർക്കിൽ തിരക്കുണ്ടായിരുന്നു. റൈഡിൽ ഉണ്ടായിരുന്ന 30ലധികം ആളുകൾ ഉണ്ടായിരുന്നു. അഞ്ചോളം പേരെ പിരപ്പൻകോട് സെന്റ് ജോൺസ് ആശുപത്രിയിലേക്ക് എത്തിച്ചു. പരുക്കേറ്റ മറ്റുള്ളവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഊഞ്ഞാൽ പോലെയുള്ള റൈഡാണ് പൊട്ടി വീണത്. ഇതിനടിയിൽ പെട്ടും ചിലർക്ക് പരുക്കേറ്റിട്ടുണ്ട്. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് അപകടം നടന്നത്. പാർക്കിലെ ജീവനക്കാരാണ് ആദ്യഘട്ട രക്ഷാപ്രവർത്തനം നടത്തിയത്. പൊലീസ് സംഭവ സ്ഥലത്തെത്തിയത്. ആർക്കും ജീവഹാനി ഉണ്ടാക്കുന്ന പരിക്കില്ലെന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞു.

## Article Content

**തിരുവനന്തപുരം : **അമ്യുസ്മെന്റ് പാർക്കിൽ റൈഡ്‌ പൊട്ടി വീണ് അപകടം. വെമ്പായം ഹാപ്പി ലാൻഡിലാണ് അപകടം ഉണ്ടായത്. പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റുന്നു. റൈഡിൽ ഉണ്ടായിരുന്ന 30ലധികം ആളുകൾ ഉണ്ടായിരുന്നു. അഞ്ചോളം പേരെ പിരപ്പൻകോട് സെന്റ് ജോൺസ് ആശുപത്രിയിലേക്ക് എത്തിച്ചു. അഞ്ചോളം പേർക്ക് ഗുരുതരമായി പരിക്ക് പറ്റിയെന്നു പ്രാഥമിക വിവരം.നാ​ഗർകോവിൽ സ്വദേശികളായിരുന്നു റൈഡ‍ിൽ ഉണ്ടായിരുന്നു. അവധിക്കാലം ആയതിനാൽ പാർക്കിൽ തിരക്കുണ്ടായിരുന്നു. റൈഡിൽ ഉണ്ടായിരുന്ന 30ലധികം ആളുകൾ ഉണ്ടായിരുന്നു. അഞ്ചോളം പേരെ പിരപ്പൻകോട് സെന്റ് ജോൺസ് ആശുപത്രിയിലേക്ക് എത്തിച്ചു. പരുക്കേറ്റ മറ്റുള്ളവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഊഞ്ഞാൽ പോലെയുള്ള റൈഡാണ് പൊട്ടി വീണത്. ഇതിനടിയിൽ പെട്ടും ചിലർക്ക് പരുക്കേറ്റിട്ടുണ്ട്. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് അപകടം നടന്നത്. പാർക്കിലെ ജീവനക്കാരാണ് ആദ്യഘട്ട രക്ഷാപ്രവർത്തനം നടത്തിയത്. പൊലീസ് സംഭവ സ്ഥലത്തെത്തിയത്. ആർക്കും ജീവഹാനി ഉണ്ടാക്കുന്ന പരിക്കില്ലെന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/362334/ammusementparkaccident)