---
title: "വേനൽ മഴ ശക്തമാകും ; സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യത"
english_title: "Summer rains will be heavy; Chance of rain in the state till Sunday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36237/summer-rains-will-be-heavy-chance-of-rain-in-the-state-till-sunday"
published_at: "2022-04-07T07:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624e41c79f139_images (1).jpeg"
keywords: []
---

# വേനൽ മഴ ശക്തമാകും ; സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യത

> **Lead Summary:** **തിരുവനന്തപുരം** :സംസ്ഥാനത്ത് ഞായറാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. 

## Article Content

**തിരുവനന്തപുരം** :സംസ്ഥാനത്ത് ഞായറാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. 

കഴിഞ്ഞ ദിവസങ്ങളിലെ പോലെ ശക്തമായ മഴയായിരിക്കും ലഭിക്കുക. തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാദ്ധ്യത. മദ്ധ്യ-വടക്കന്‍ ജില്ലകളില്‍ സാധാരണ തോതിലായിരിക്കും. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും മിന്നലിനും സാദ്ധ്യതയുണ്ട്.

ഈ മാസം അവസാനത്തോടെ വടക്കന്‍ ജില്ലകളിലും വേനല്‍ മഴ സജീവമാകും. ഇന്നലെ വരെ ശരാശരിയെക്കള്‍ 32 ശതമാനം അധികമഴയായ 64.9 മില്ലി മീറ്റര്‍ ആണ് ലഭിച്ചത്. കിഴക്കന്‍ കാറ്റിന്റെ ശക്തി വര്‍ദ്ധിച്ചതും ഈര്‍പ്പമുള്ള വായു പ്രവാഹം കൂടിയതുമാണ് വേനല്‍ മഴ സജീവമാകാന്‍ കാരണം. ഇന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം മൂലം വേനല്‍ മഴയുടെ തോത് ഇനിയും കൂടിയേക്കാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36237/summer-rains-will-be-heavy-chance-of-rain-in-the-state-till-sunday)