---
title: "മാനന്തവാടി ആര്‍ ടി ഒ ഓഫീസിലെ ജീവനക്കാരിയുടെ മരണത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്"
english_title: "Critical information on the death of Mananthavady RTO office worker is out"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36244/critical-information-on-the-death-of-mananthavady-rto-office-worker-is-out"
published_at: "2022-04-07T07:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624e4c0ae8ea9_New Project - 2022-04-06T160506.975.jpg"
keywords: []
---

# മാനന്തവാടി ആര്‍ ടി ഒ ഓഫീസിലെ ജീവനക്കാരിയുടെ മരണത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

> **Lead Summary:** **മാനന്തവാടി: **മാനന്തവാടി സബ് ആര്‍ ടി ഒ ഓഫീസിലെ ജീവനക്കാരിയുടെ മരണത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്ബ് സിന്ധു വയനാട് ആര്‍ ടി ഒ മോഹന്‍ദാസിനെ നേരില്‍ കണ്ടിരുന്നു.

## Article Content

**മാനന്തവാടി: **മാനന്തവാടി സബ് ആര്‍ ടി ഒ ഓഫീസിലെ ജീവനക്കാരിയുടെ മരണത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്ബ് സിന്ധു വയനാട് ആര്‍ ടി ഒ മോഹന്‍ദാസിനെ നേരില്‍ കണ്ടിരുന്നു.

ഓഫീസിലെ അന്തരീക്ഷത്തെക്കുറിച്ച്‌ പരാതി അറിയിച്ചു. ചില സഹപ്രവര്‍ത്തകരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

ഓഫീസില്‍ ഗ്രൂപ്പിസമുണ്ടെന്നും, സുഖമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉണ്ടാക്കണമെന്നുമാണ് ഇവര്‍ ആര്‍ടിഒയോട് ആവശ്യപ്പെട്ടത്. എന്നാല്‍ സിന്ധു രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്ന് ആര്‍ ടി ഒ പ്രതികരിച്ചു. സിന്ധുവിന്റെ ഫോണും ലാപ്‌ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

എടവക എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ ആഗസ്തിയുടെയും ആലീസിന്റെയും മകള്‍ സിന്ധുവിനെ (42) ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒമ്ബത് വര്‍ഷമായി മാനന്തവാടി സബ് ആര്‍ ടി ഒ ഓഫീസില്‍ ജീവനക്കാരിയാണ്. ഓഫീസിലെ മാനസിക പീഡനമാണ് മരണത്തിന് കാരണമെന്ന് കാണിച്ച്‌ സിന്ധു ആത്മഹത്യാക്കുറിപ്പ് എഴുതിയിട്ടുണ്ട്.

കൈക്കൂലി വാങ്ങാന്‍ കൂട്ടുനില്‍ക്കാത്തത് കാരണം മേലുദ്യോഗസ്ഥര്‍ തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നതായി സിന്ധു പറഞ്ഞിരുന്നുവെന്ന് സഹോദരന്‍ നോബിള്‍ ആരോപിച്ചു. എന്നാല്‍ ഓഫീസില്‍ സിന്ധുവുമായി ആര്‍ക്കും പ്രശ്നങ്ങളോ തര്‍ക്കങ്ങളോ ഉണ്ടായിരുന്നില്ലെന്ന് മാനന്തവാടി ജോയിന്റ് ആര്‍ ടി ഒ പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36244/critical-information-on-the-death-of-mananthavady-rto-office-worker-is-out)