---
title: "തൃശ്ശൂരിൽ വാഹനാപകടം: നഴ്‌സിങ് വിദ്യാര്‍ത്ഥിനി മരിച്ചു "
english_title: "thrissur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/362451/thrissur"
published_at: "2026-05-29T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1921b0d4fbc_WhatsApp_Image_2026-05-29_at_8.34.29_AM.jpeg"
keywords: []
---

# തൃശ്ശൂരിൽ വാഹനാപകടം: നഴ്‌സിങ് വിദ്യാര്‍ത്ഥിനി മരിച്ചു 

> **Lead Summary:** തൃശൂര്‍: പഠനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങവെയുണ്ടായ വാഹനാപകടത്തില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. തൃശൂര്‍ വരവൂര്‍ കുമരപ്പനാല്‍ കുന്നത്ത് വീട്ടില്‍ സുരേന്ദ്രന്റെയും സിനിയുടെയും മകള്‍ ആര്യയാണ് മരിച്ചത്. പതിനെട്ട് വയസായിരുന്നു. ബുധനാഴ്ച വൈകിട്ടായിരുന്നു അപകടമുണ്ടായത്.മൈസൂരു ആദി ചുഞ്ചനഗിനി മെഡിക്കല്‍ കോളേജിലെ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായിരുന്നു ആര്യ. കോളേജിലെ താമസവും ഭക്ഷണവും ശരിയായ രീതിയില്‍ അല്ലാത്തതിനാല്‍ പഠനം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. ആര്യയും പിതാവും സഞ്ചരിച്ചിരുന്ന കാറില്‍ എതിരെ വന്ന മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. മൈസൂരുവില്‍വെച്ചായിരുന്നു അപകടം.

## Article Content

തൃശൂര്‍: പഠനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങവെയുണ്ടായ വാഹനാപകടത്തില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. തൃശൂര്‍ വരവൂര്‍ കുമരപ്പനാല്‍ കുന്നത്ത് വീട്ടില്‍ സുരേന്ദ്രന്റെയും സിനിയുടെയും മകള്‍ ആര്യയാണ് മരിച്ചത്. പതിനെട്ട് വയസായിരുന്നു. ബുധനാഴ്ച വൈകിട്ടായിരുന്നു അപകടമുണ്ടായത്.മൈസൂരു ആദി ചുഞ്ചനഗിനി മെഡിക്കല്‍ കോളേജിലെ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായിരുന്നു ആര്യ. കോളേജിലെ താമസവും ഭക്ഷണവും ശരിയായ രീതിയില്‍ അല്ലാത്തതിനാല്‍ പഠനം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. ആര്യയും പിതാവും സഞ്ചരിച്ചിരുന്ന കാറില്‍ എതിരെ വന്ന മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. മൈസൂരുവില്‍വെച്ചായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/362451/thrissur)