---
title: "ഡയാലിസിസ് നടത്താൻ കൈത്താങ്ങായി ഇരിട്ടി  നഗരസഭയിലെ കുടുംബശ്രീ യൂണിറ്റുകൾ"
english_title: "Kudumbasree units in Iritti municipality to help  dialysis patients"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36248/kudumbasree-units-in-iritti-municipality-to-help-dialysis-patients"
published_at: "2022-04-07T08:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624e53503d3a5_InShot_20220407_082745770.jpg"
keywords: []
---

# ഡയാലിസിസ് നടത്താൻ കൈത്താങ്ങായി ഇരിട്ടി  നഗരസഭയിലെ കുടുംബശ്രീ യൂണിറ്റുകൾ

> **Lead Summary:** **ഇരിട്ടി :** നിർധനരായ വൃക്കരോഗികൾക്ക് ഡയാലിസിസ് നടത്താൻ കൈത്താങ്ങായി ഇരിട്ടി നഗരസഭയിലെ കുടുംബശ്രീ യൂണിറ്റുകൾ.

## Article Content

**ഇരിട്ടി :** നിർധനരായ വൃക്കരോഗികൾക്ക് ഡയാലിസിസ് നടത്താൻ കൈത്താങ്ങായി ഇരിട്ടി നഗരസഭയിലെ കുടുംബശ്രീ യൂണിറ്റുകൾ.

താലൂക്ക് ആസ്പത്രിയിലെ കനിവ് ഡയാലിസിസ് സെൻററിന്റെ പ്രവർത്തനത്തിനായി സമാഹരിച്ച 2,71,485 ലക്ഷം രൂപ കൈമാറി.

നഗരസഭയിലെ 33 വാർഡിലുള്ള കുടുംബശ്രീ യൂണിറ്റുകളിൽ നിന്ന് അംഗങ്ങൾ സ്വരൂപിച്ച പണമാണ് കൈമാറിയത്. നഗരസഭയിൽ നടന്ന ചടങ്ങിൽ നഗരസഭാധ്യ - കെ .ശ്രീലത, വൈസ് ചെയർമാൻ പി.പി. ഉസ്മാൻ എന്നിവർ ചേർന്ന് ഡോ. ആൻറോ വർഗീസിന് തുക  കൈമാറി.

അയ്യൂബ് പൊയിലൻ, കുടുംബശ്രീ ചെയർപേഴ്സൺ കെ. നിധിന, നഗരസഭ സെക്ര ട്ടറി അഭിലാഷ്, ജെ.എച്ച്.ഐ. അനിത, തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36248/kudumbasree-units-in-iritti-municipality-to-help-dialysis-patients)