---
title: "പട്ടാന്നൂർ മേഖലയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക കൃഷി നാശം "
english_title: "In Pattanur region, strong winds and rains caused extensive damage to crops"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36250/in-pattanur-region-strong-winds-and-rains-caused-extensive-damage-to-crops"
published_at: "2022-04-07T08:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624e54fa3440f_images (4).jpeg"
keywords: []
---

# പട്ടാന്നൂർ മേഖലയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക കൃഷി നാശം 

> **Lead Summary:** **പട്ടാന്നൂർ: **പട്ടാന്നൂർ മേഖലയിൽ ബുധനാഴ്ച വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക കൃഷി നാശം ഉണ്ടായി.

## Article Content

**പട്ടാന്നൂർ: **പട്ടാന്നൂർ മേഖലയിൽ ബുധനാഴ്ച വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക കൃഷി നാശം ഉണ്ടായി.

അഞ്ചാംപീടിക, കരിമ്പന വയൽ, കടവ് ഭാഗം എന്നിവിടങ്ങളിലാണ് കൃഷി നാശം ഉണ്ടായത്.

ഒട്ടേറെ ഫലവൃക്ഷങ്ങൾ കാറ്റിൽ പൊടിഞ്ഞു വീണു. അഞ്ചാം പീടികയിലെ ടേസ്റ്റി ബ്രദേഴ്സ് പുരുഷ സ്വയം സഹായ സംഘം കൃഷിചെയ്ത 400 ഓളം  വാഴകൾ നിലംപൊത്തി. അരലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36250/in-pattanur-region-strong-winds-and-rains-caused-extensive-damage-to-crops)