---
title: "അത്തോളിയില്‍ ഡൈനിംഗ് ടേബിളില്‍ നിന്നും വീണ് പരിക്കേറ്റ മൂന്ന് വയസ്സുകാരി മരിച്ചു"
english_title: "Threeyearsoldbaby"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/362519/threeyearsoldbaby"
published_at: "2026-05-29T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1955d0655db_1000209279.jpg"
keywords: []
---

# അത്തോളിയില്‍ ഡൈനിംഗ് ടേബിളില്‍ നിന്നും വീണ് പരിക്കേറ്റ മൂന്ന് വയസ്സുകാരി മരിച്ചു

> **Lead Summary:** കോഴിക്കോട് : അത്തോളിയില്‍ ഡൈനിംഗ് ടേബിളില്‍ നിന്നും വീണ് പരിക്കേറ്റ മൂന്ന് വയസ്സുകാരി മരിച്ചു. മീത്തലെ ചാലക്കല്‍ സുബിന്‍ പ്രേം അഭിരാമി ദമ്പതികളുടെ മകള്‍ അലംകൃത (അല്ലി) ആണ് മരിച്ചത്.ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. ഡൈനിംഗ് ടേബിളില്‍ കയറിയ കുട്ടി അബദ്ധത്തില്‍ നിലത്തേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഓടിയെത്തുമോഴേക്കും കുട്ടി ബോധരഹിതയായിരുന്നു. അലംകൃതയ്ക്ക് ടേബിളില്‍ കയറുന്ന ശീലം പതിവായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെയോടെ മരണം സ്ഥിരീകരിച്ചു.

## Article Content

കോഴിക്കോട് : അത്തോളിയില്‍ ഡൈനിംഗ് ടേബിളില്‍ നിന്നും വീണ് പരിക്കേറ്റ മൂന്ന് വയസ്സുകാരി മരിച്ചു. മീത്തലെ ചാലക്കല്‍ സുബിന്‍ പ്രേം അഭിരാമി ദമ്പതികളുടെ മകള്‍ അലംകൃത (അല്ലി) ആണ് മരിച്ചത്.ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. ഡൈനിംഗ് ടേബിളില്‍ കയറിയ കുട്ടി അബദ്ധത്തില്‍ നിലത്തേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഓടിയെത്തുമോഴേക്കും കുട്ടി ബോധരഹിതയായിരുന്നു. അലംകൃതയ്ക്ക് ടേബിളില്‍ കയറുന്ന ശീലം പതിവായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെയോടെ മരണം സ്ഥിരീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/362519/threeyearsoldbaby)