---
title: "ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ;ഉളിക്കൽ ഗ്രാമപ്പഞ്ചായത്തിന് ജില്ലയിൽ ഒന്നാം സ്ഥാനം"
english_title: "Rural Employment Guarantee Scheme: Ulikkal Grama Panchayat ranks first in the district"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36252/rural-employment-guarantee-scheme-ulikkal-grama-panchayat-ranks-first-in-the-district"
published_at: "2022-04-07T08:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624e575007c17_images (5).jpeg"
keywords: []
---

# ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ;ഉളിക്കൽ ഗ്രാമപ്പഞ്ചായത്തിന് ജില്ലയിൽ ഒന്നാം സ്ഥാനം

> **Lead Summary:** **ഉളിക്കൽ : **മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കൂടുതൽ തുക ചെ ലവഴിച്ച് ഉളിക്കൽ ഗ്രാമപ്പഞ്ചായത്ത് ജില്ലയിൽ ഒന്നാം സ്ഥാനം നേടി. 2021-22 സാമ്പത്തികവർ ഷത്തിൽ 16,15,09,100 രൂപയാണ് ചെലവഴിച്ചത്. സംസ്ഥാന തലത്തിൽ എട്ടാം സ്ഥാനവും പഞ്ചായത്തിന് ലഭിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലയിൽ ഒരു പഞ്ചായത്ത് ഇത്രയും കൂടിയ തുക ചെലവഴിക്കുന്നത് ആദ്യ മായിട്ടാണ്.

## Article Content

**ഉളിക്കൽ : **മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കൂടുതൽ തുക ചെ ലവഴിച്ച് ഉളിക്കൽ ഗ്രാമപ്പഞ്ചായത്ത് ജില്ലയിൽ ഒന്നാം സ്ഥാനം നേടി. 2021-22 സാമ്പത്തികവർ ഷത്തിൽ 16,15,09,100 രൂപയാണ് ചെലവഴിച്ചത്. സംസ്ഥാന തലത്തിൽ എട്ടാം സ്ഥാനവും പഞ്ചായത്തിന് ലഭിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലയിൽ ഒരു പഞ്ചായത്ത് ഇത്രയും കൂടിയ തുക ചെലവഴിക്കുന്നത് ആദ്യ മായിട്ടാണ്.

അവിദഗ്ധ തൊഴിൽ  കൂലിയിൽ 178894 തൊഴിൽദിനങ്ങളിലായി 5,29,79,857 രൂപയും വിദഗ്ധ തൊഴിലാളികൾക്ക് കൂ ലിയായി 2,29,56,117 രൂപയും നൽകി. സാമഗ്രികളുടെ വിലയായി 8,45,68,292 രൂപയാണ് ചെലവഴിച്ചത്. തൊഴിലുറപ്പ് പദ്ധതി യുടെ ഭാഗമായി പഞ്ചായത്തിൽ 180 കാലിത്തൊഴുത്തുകളും 200 ആട്ടിൻകൂടുകളും നൂറ് കോഴിക്കൂടുകളും നിർമിച്ചുനൽകി. 60 റോഡുകളുടെ കോൺക്രീറ്റ് പ്രവൃ ത്തി പൂർത്തീകരിച്ചു. മൂന്ന് അങ്ക ണവാടികൾക്ക് കെട്ടിടം നിർമിച്ചു. അഞ്ച് മിനി എം.സി.എഫു കൾ സ്ഥാപിച്ചു. 400 കുടുംബ ങ്ങളിൽ കിണർ റീചാർജിങ് നടത്തി.

കലുങ്കുകൾ, അസോള ടാങ്കുകൾ എന്നിവയും നിർമിച്ചു. പുഴകളിലും തോടുകളിലും തടയണ കളും നിർമിച്ചു. ഈ നേട്ടത്തിൽ പങ്കാളികളായവരെ പഞ്ചായത്ത് പ്രസിഡൻറ് പി.സി. ഷാജി അഭി നന്ദിച്ചു. 2022-23 വർഷത്തിൽ 17 കോടി രൂപ തൊഴിലുറപ്പ് പദ്ധ തിക്കായി മാറ്റിവെച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36252/rural-employment-guarantee-scheme-ulikkal-grama-panchayat-ranks-first-in-the-district)