---
title: "മണത്തണയിൽ കൊട്ടിയൂർ തീർത്ഥാടകർക്കുള്ള  അന്നദാന കേന്ദ്രം  ഉദ്ഘാടനം  നാളെ "
english_title: "The annadanam in Manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/362563/the-annadanam-in-manathana"
published_at: "2026-05-29T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1986a298ea0_ANNADANAM.jpg"
keywords: []
---

# മണത്തണയിൽ കൊട്ടിയൂർ തീർത്ഥാടകർക്കുള്ള  അന്നദാന കേന്ദ്രം  ഉദ്ഘാടനം  നാളെ 

> **Lead Summary:** മണത്തണ: വിവേകാനന്ദ ഗ്രാമ സേവാസമിതിയുടെ നേതൃത്വത്തിൽ കൊട്ടിയൂർ തീർത്ഥാടകർക്ക് വേണ്ടി നടത്തുന്ന അന്നദാനം നാളെ ആരംഭിക്കും. അന്നദാന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നാളെ (ശനിയാഴ്ച) രാവിലെ 10 മണിക്ക് ദേശീയ സേവാഭാരതി ശ്രീരാമ സേവ പ്രമുഖ് ടി. പി. രാജീവൻ നിർവഹിക്കും. വിവേകാനന്ദ ഗ്രാമ സേവാസമിതി പ്രസിഡന്റ് കെ. മുകുന്ദൻ മാസ്റ്റർ അധ്യക്ഷനാകും. രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തരകേരള പ്രാന്തീയ സഹ കാര്യവാഹ് പി. പി. സുരേഷ് ബാബു,

## Article Content

മണത്തണ: വിവേകാനന്ദ ഗ്രാമ സേവാസമിതിയുടെ നേതൃത്വത്തിൽ കൊട്ടിയൂർ തീർത്ഥാടകർക്ക് വേണ്ടി നടത്തുന്ന അന്നദാനം നാളെ ആരംഭിക്കും. അന്നദാന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നാളെ (ശനിയാഴ്ച) രാവിലെ 10 മണിക്ക് ദേശീയ സേവാഭാരതി ശ്രീരാമ സേവ പ്രമുഖ് ടി. പി. രാജീവൻ നിർവഹിക്കും. വിവേകാനന്ദ ഗ്രാമ സേവാസമിതി പ്രസിഡന്റ് കെ. മുകുന്ദൻ മാസ്റ്റർ അധ്യക്ഷനാകും. രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തരകേരള പ്രാന്തീയ സഹ കാര്യവാഹ് പി. പി. സുരേഷ് ബാബു,

വി. സി. ശ്രീധരൻ, ബേബി സോജ, വിവേകാനന്ദ ഗ്രാമ സേവാസമിതി സെക്രട്ടറി വി. രാമചന്ദ്രൻ, കോലഞ്ചിറ ഗംഗാധരൻ, ആക്കൽ കൈലാസനാഥൻ, സി. എം. ജോസഫ്, വിനോദ് പി. വി, വിനയൻ ജ്യോത്സ്യർ, ടി.വി. രാമചന്ദ്രൻ, രത്നകുമാരി സത്യനാഥൻ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിക്കും.മണത്തണ ടൗണിന് സമീപമുള്ള ഗണപതി കോവിലിന് മുൻവശത്തായി പ്രത്യേകം തയ്യാറാക്കിയ അന്നദാന കേന്ദ്രത്തിൽ വെച്ചാണ് തീർത്ഥാടകർക്ക് ഉച്ചഭക്ഷണം നൽകുക. പുരാതന കാലം തൊട്ടേ കൊട്ടിയൂർ മഹാക്ഷേത്രവുമായി അഭേദ്യമായ ബന്ധമുള്ള ഗ്രാമമാണ് മണത്തണ. മുൻകാലങ്ങളിൽ കൊട്ടിയൂരിലേക്ക് പോകുന്ന ഭക്തജനങ്ങൾ മണത്തണയിൽ താമസിച്ച്, പിറ്റേദിവസം കാൽനടയായി ക്ഷേത്രത്തിലേക്ക് പോകുന്നതായിരുന്നു പതിവ്. ഈ പാരമ്പര്യം നിലനിർത്തുന്നതിന്റെ ഭാഗമായാണ് സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ അന്നദാനമൊരുക്കുന്നത്.

'അന്നദാനം മഹാദാനം' എന്ന സന്ദേശമുയർത്തി സേവാഭാരതി കേരളത്തിന്റെ സഹകരണത്തോടെ നടത്തുന്ന ഈ സംരംഭത്തിലേക്ക് മുഴുവൻ ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും സഹകരണവും സാന്നിധ്യവും പ്രതീക്ഷിക്കുന്നതായി വിവേകാനന്ദ ഗ്രാമ സേവാസമിതി മണത്തണ ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/362563/the-annadanam-in-manathana)