---
title: "സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത"
english_title: "Rain "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/362628/rain"
published_at: "2026-05-30T09:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a5b661f6bf_images_(1).jpeg"
keywords: []
---

# സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

> **Lead Summary:** തിരുവനന്തപുരം : സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ തു​ട​രും. എ​ന്നാ​ൽ ഇ​ന്ന് ഒ​രു ജി​ല്ല​യി​ലും മ​ഴ മു​ന്ന​റി​യി​പ്പ് പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

## Article Content

തിരുവനന്തപുരം : സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ തു​ട​രും. എ​ന്നാ​ൽ ഇ​ന്ന് ഒ​രു ജി​ല്ല​യി​ലും മ​ഴ മു​ന്ന​റി​യി​പ്പ് പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

ഞാ​യ​റാ​ഴ്ച പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും മ​ഴ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ന് മു​ക​ളി​ലും അ​റ​ബി​ക്ക​ട​ലി​ന് മു​ക​ളി​ലും ച​ക്ര​വാ​ത​ചു​ഴി രൂ​പ​പ്പെ​ട്ട​തി​ന്റെ സ്വാ​ധീ​ന​ഫ​ല​മാ​യാ​ണ് മ​ഴ ക​ന​ക്കു​ന്ന​ത്. കൂ​ടാ​തെ പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന്‍റെ സ്വാ​ധീ​ന​വും ഇ​ട​വി​ട്ടു​ള്ള മ​ഴ​യ്ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/362628/rain)