---
title: "കൊച്ചിയിൽ വിദ്യാർത്ഥിനിക്ക് നേരെ തെരുവ് നായ ആക്രമണം "
english_title: "Street dog attacd"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36282/street-dog-attacd"
published_at: "2022-04-07T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624e823c7f5d6_2020_4largeimg_620773419.jpeg"
keywords: []
---

# കൊച്ചിയിൽ വിദ്യാർത്ഥിനിക്ക് നേരെ തെരുവ് നായ ആക്രമണം 

> **Lead Summary:** കൊച്ചി: പരീക്ഷയെഴുതാനെത്തിയ പ്ലസ്ടു വിദ്യാർത്ഥിനിയെ സ്കൂളിൽ വച്ച് തെരുവ് നായ കടിക്കുകയായിരുന്നു. പറവൂർ ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലാണ് സംഭവം നടന്നത്.

## Article Content

കൊച്ചി: പരീക്ഷയെഴുതാനെത്തിയ പ്ലസ്ടു വിദ്യാർത്ഥിനിയെ സ്കൂളിൽ വച്ച് തെരുവ് നായ കടിക്കുകയായിരുന്നു. പറവൂർ ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലാണ് സംഭവം നടന്നത്.

കടിയേറ്റ് ആഴത്തിൽ മുറിവേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചു.കുട്ടിയുടെ ഇടത് കയ്യിലാണ് കടിയേറ്റത്. ചികിത്സ ലഭിച്ചതിന് ശേഷം വിദ്യാർത്ഥിനി പരീക്ഷയെഴുതി.ശേഷം കളമശ്ശേരി മെഡിക്കൽ കോളേജിലെത്തിച്ച് പ്രതിരോധ വാക്സിനെടുത്തു.

ദേശീയ പണിമുടക്ക് ദിവസമായിരുന്ന മാർച്ച് 28 ന് പെരുമ്പടന്ന ഗവ. എൽപി സ്കൂളിലേക്ക് വരികയായിരുന്ന അധ്യാപികയെ പെട്രോൾ പമ്പിൽ വച്ച് തെരുവ് നായ ആക്രമിച്ചിരുന്നു.സ്കൂട്ടറിലിരിക്കുന്ന അധ്യാപികയുടെ കാലിൽ തെരുവ് നായ കടിച്ചുവലിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36282/street-dog-attacd)