---
title: "ഹൈസ്‌കൂൾ ടീച്ചർ അഭിമുഖം"
english_title: "walkininterview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/362844/walkininterview"
published_at: "2026-05-31T08:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ba15075a3a_download_(73).jpeg"
keywords: []
---

# ഹൈസ്‌കൂൾ ടീച്ചർ അഭിമുഖം

> **Lead Summary:** കണ്ണൂർ: കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ നാച്വറൽ സയൻസ് (കാറ്റഗറി നമ്പർ: 602/2024) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 19.11.2025ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർഥികളുടെ അഭിമുഖപരീക്ഷ ജൂൺ മൂന്ന്, നാല്, അഞ്ച് തീയ്യതികളിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ കണ്ണൂർ ജില്ലാ ഓഫീസിലും ജൂൺ 18ന് കോഴിക്കോട് മേഖലാ ഓഫീസിലും വെച്ച് നടത്തുന്നു. ഈ തീയ്യതികളിൽ നടക്കുന്ന അഭിമുഖപരീക്ഷയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, ഫോൺ മെസേജ് എന്നിവ ഇതു സംബന്ധിച്ച് നൽകിയിട്ടുണ്ട്.

## Article Content

കണ്ണൂർ: കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ നാച്വറൽ സയൻസ് (കാറ്റഗറി നമ്പർ: 602/2024) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 19.11.2025ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർഥികളുടെ അഭിമുഖപരീക്ഷ ജൂൺ മൂന്ന്, നാല്, അഞ്ച് തീയ്യതികളിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ കണ്ണൂർ ജില്ലാ ഓഫീസിലും ജൂൺ 18ന് കോഴിക്കോട് മേഖലാ ഓഫീസിലും വെച്ച് നടത്തുന്നു. ഈ തീയ്യതികളിൽ നടക്കുന്ന അഭിമുഖപരീക്ഷയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, ഫോൺ മെസേജ് എന്നിവ ഇതു സംബന്ധിച്ച് നൽകിയിട്ടുണ്ട്.

ഉദ്യോഗാർഥികൾ അവരവരുടെ ഒടിആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ ഫോം, ഒറ്റതവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവയും മറ്റ് എല്ലാ അസ്സൽ പ്രമാണങ്ങളും കമ്മിഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും സഹിതം ഇൻറർവ്യൂ ദിവസം അവരവരുടെ അഡ്മിഷൻ ടിക്കറ്റിൽ അനുവദിച്ച സ്ഥലത്തും സമയത്തും ഹാജരാകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/362844/walkininterview)