---
title: "കണ്ണൂർ വിപ്ളവകാരികളുടെ തീർഥാടനകേന്ദ്രം -യെച്ചൂരി"
english_title: "Kannur is a place of pilgrimage for revolutionaries"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36291/kannur-is-a-place-of-pilgrimage-for-revolutionaries"
published_at: "2022-04-07T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624e8d96e61be_Picsart_22-04-07_12-36-28-627.jpg"
keywords: []
---

# കണ്ണൂർ വിപ്ളവകാരികളുടെ തീർഥാടനകേന്ദ്രം -യെച്ചൂരി

> **Lead Summary:** കണ്ണൂർ: വിപ്ളവകാരികളുടെ തീർഥാടനകേന്ദ്രമായി കണ്ണൂരിനെ വിശേഷിപ്പിച്ച് യെച്ചൂരി.

## Article Content

കണ്ണൂർ: വിപ്ളവകാരികളുടെ തീർഥാടനകേന്ദ്രമായി കണ്ണൂരിനെ വിശേഷിപ്പിച്ച് യെച്ചൂരി.

കയ്യൂർ, കരിവള്ളൂർ‌ രക്തസാക്ഷികൾക്ക് അഭിവാദ്യമർപ്പിക്കാതെയും കണ്ണൂരിന്റെ വിപ്ളവപാരമ്പര്യത്തിൽനിന്ന് പ്രചോദനമുൾക്കൊള്ളാതെയും കമ്യൂണിസ്റ്റുകളുടെ വിപ്ളവതീർഥയാത്ര പൂർണമാകില്ലെന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.

വിവിധ ആരാധനാലയങ്ങളിൽനിന്ന് അനുഗ്രഹം തേടി വിശ്വാസികൾ തീർഥയാത്രകൾ നടത്തുന്നതുപോലെ, വിപ്ലവകാരികളുടെ തീർഥാടനകേന്ദ്രമാണ് കണ്ണൂർ.

ഇവിടുത്തെ പിണറായി ഗ്രാമത്തിലാണ് കേരളത്തിൽ ആദ്യമായി കമ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനം നടന്നതെന്ന് യെച്ചൂരി ഓർമിപ്പിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36291/kannur-is-a-place-of-pilgrimage-for-revolutionaries)