---
title: "മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും "
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/362913/thiruvananthapuram"
published_at: "2026-05-31T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1bda1711c35_1000101070.jpg"
keywords: []
---

# മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും 

> **Lead Summary:** തിരുവനന്തപുരം: പുത്തന്‍ പ്രതീക്ഷകളുമായി ഒരു അധ്യയന വര്‍ഷത്തെ കൂടി വരവേല്‍ക്കാന്‍ ഒരുങ്ങി കേരളം. ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 42 ലക്ഷത്തോളം കുട്ടികളെ വരവേല്‍ക്കാന്‍ ആണ് സ്‌കൂളുകള്‍ ഒരുങ്ങുന്നത്. ഒന്നാം ക്ലാസില്‍ ഇത്തവണ മൂന്ന് ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ എത്തും എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ.

## Article Content

തിരുവനന്തപുരം: പുത്തന്‍ പ്രതീക്ഷകളുമായി ഒരു അധ്യയന വര്‍ഷത്തെ കൂടി വരവേല്‍ക്കാന്‍ ഒരുങ്ങി കേരളം. ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 42 ലക്ഷത്തോളം കുട്ടികളെ വരവേല്‍ക്കാന്‍ ആണ് സ്‌കൂളുകള്‍ ഒരുങ്ങുന്നത്. ഒന്നാം ക്ലാസില്‍ ഇത്തവണ മൂന്ന് ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ എത്തും എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ.

10 വര്‍ഷത്തിനുശേഷം യുഡിഎഫ് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 9.30 ന് തിരുവനന്തപുരം പട്ടം ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് എച്ച്.എസ്.എസി ല്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രവേശനോത്സവ ഗാനത്തിന് ഇത്തവണ എഐ ദൃശ്യാവിഷ്‌കാരവുമുണ്ടാകും. ആദ്യമായാണ് എഐയില്‍ ദൃശ്യാവിഷ്‌കാരവും പുറത്തിറക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികളില്‍ ഹിഷാം അബ്ദുല്‍ വഹാബാണ് ഗാനം പാടിയത്. മുഖ്യമന്ത്രിയുടെ ‘പൂക്കി’ ചിരിയോടെയാണ് ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം തുടങ്ങുന്നത് തന്നെ. പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീനും എഐ ഗാനത്തില്‍ ഭാഗമാകുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/362913/thiruvananthapuram)