---
title: "കണിച്ചാറിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥകളെ അനുമോദിച്ചു "
english_title: "Kanichar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/363031/kanichar"
published_at: "2026-06-01T05:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1cc55db3439_1000101994.jpg"
keywords: []
---

# കണിച്ചാറിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥകളെ അനുമോദിച്ചു 

> **Lead Summary:** കണിചാർ : കണിച്ചാർ നെയ്ബർഹുഡ് റെസിഡെൻഷ്യൽ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ അസോസിയേഷനിലെ കുടുംബാംഗങ്ങളിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥകളെ അനുമോദിച്ചു കൊണ്ടുള്ള അനുമോദന സദസ്സ് നടത്തി.

## Article Content

കണിചാർ : കണിച്ചാർ നെയ്ബർഹുഡ് റെസിഡെൻഷ്യൽ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ അസോസിയേഷനിലെ കുടുംബാംഗങ്ങളിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥകളെ അനുമോദിച്ചു കൊണ്ടുള്ള അനുമോദന സദസ്സ് നടത്തി.

കണിച്ചാർ അമ്പലം റോഡിലെ NRA നഗറിൽ അസോസിയേഷൻ പ്രസിഡണ്ട് പി.കെ.തങ്കച്ചൻ മാസ്റ്ററുടെ ആദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം  ജോണി പാമ്പാടി അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്യുകയും വിജയികളെ മൊമൻ്റോ നൽകി അനുമോദിക്കുകയും ചെയ്തു.

ചടങ്ങിൽ വെച്ച് SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ ഏഞ്ചൽ മരിയ ഷൈജു, CSIR NET പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ എഴുപതാം റാങ്കോടെ JRF നേടിയ അതുൽ കൃഷ്ണ, രാഷ്ട്രപതിയുടെ ഗൈഡ് മെഡൽ നേടുകയും GATE പരീക്ഷയിൽ മികച്ച സ്കോർ നേടി ചെന്നൈ IIT യിൽ M Tech ന് പ്രവേശനം നേടുകയും ചെയ്ത ഏഞ്ചൽ അന്നതോമസ് എന്നിവരെയാണ് അനുമോദിച്ചത്.

ചടങ്ങിന് NRA അസോസിയഷൻ സെക്രട്ടറി വർഗീസ് കല്ലുവേലിൽ സ്വാഗതം പറഞ്ഞു .കണിച്ചാർ പഞ്ചായത്ത് മെമ്പർ ജിബിൻ ജെയ്സൺ, NRA മുൻ പ്രസിഡണ്ട് ജെറിൻ സി ബോബൻ ,മുൻ സെക്രട്ടറി വി.വി.ബാലകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിന് ആശംസകൾ നേർന്ന് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/363031/kanichar)