---
title: "ഉപരാഷ്ട്രപതി സി. പി രാധാകൃഷ്ണൻ കണ്ണൂർ സന്ദർശിച്ചു മടങ്ങി"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/363032/kannur"
published_at: "2026-06-01T05:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1cc68d1877a_1000101834.jpg"
keywords: []
---

# ഉപരാഷ്ട്രപതി സി. പി രാധാകൃഷ്ണൻ കണ്ണൂർ സന്ദർശിച്ചു മടങ്ങി

> **Lead Summary:** കണ്ണൂർ : മട്ടന്നൂരിൽ സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാനായി ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഇന്നലെ ജില്ലയിലെത്തി.

## Article Content

കണ്ണൂർ : മട്ടന്നൂരിൽ സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാനായി ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഇന്നലെ ജില്ലയിലെത്തി.

ഇന്നലെ വൈകീട്ട് 5.50 ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ സംസ്ഥാന ഗവർണർ രാജേന്ദ്ര അർലേക്കറിനോടൊപ്പമാണ് ഉപരാഷ്ട്രപതി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങിയത്. ഗവർണർ, സംസ്ഥാന വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫ്, ജില്ലാ കളക്ടർ പി വിഷ്ണുരാജ്, ഡി.ഐ.ജി യതീഷ് ചന്ദ്ര, സിറ്റി പോലീസ് കമ്മിഷണർ പി നിധിൻരാജ്, കിയാൽ എം.ഡി ദിനേഷ് കുമാർ സി എന്നിവർ ചേർന്ന് ഉപരാഷ്ട്രപതിയെ സ്വീകരിച്ചു.

വൈകീട്ട് 7.30 ന് ഇതേ വിമാനത്തിൽ ഉപരാഷ്ട്രപതി ഡൽഹിയിലേക്ക് തിരിച്ചുപോയി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/363032/kannur)