---
title: "സ്കൂളുകൾ തുറക്കുന്നു; റോഡുകളിൽ ടിപ്പർ വാഹനങ്ങൾക്ക് നിയന്ത്രണവുമായി എംവിഡി"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/363042/thiruvananthapuram"
published_at: "2026-06-01T06:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1cded350ed7_1000102081.jpg"
keywords: []
---

# സ്കൂളുകൾ തുറക്കുന്നു; റോഡുകളിൽ ടിപ്പർ വാഹനങ്ങൾക്ക് നിയന്ത്രണവുമായി എംവിഡി

> **Lead Summary:** തിരുവനന്തപുരം : സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി ടിപ്പർ വാഹനങ്ങളുടെ സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്.

## Article Content

തിരുവനന്തപുരം : സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി ടിപ്പർ വാഹനങ്ങളുടെ സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്.

പുതുക്കിയ സമയക്രമം എംവിഡി പ്രസിദ്ധീകരിച്ചു. രാവിലെ 8 മുതൽ 10 മണി വരെയും വൈകിട്ട് 3 മുതൽ 5.30 വരെയുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. റോഡുകളിൽ തിരക്ക് കൂടാൻ സാധ്യതയുള്ളതിനാൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായാണ് സമയം ക്രമീകരിച്ചതെന്ന് എംവിഡി അറിയിച്ചു. പുതുക്കിയ സമയക്രമവും എംവിഡി അറിയിച്ചിട്ടുണ്ട്. 'പുതിയ അധ്യയന വർഷം ആരംഭിക്കുകയാണ്. റോഡുകൾ വീണ്ടും സ്കൂൾ തിരക്കുകൾക്ക് വഴിമാറുകയാണ്. റോഡിൽ രാവിലെയും വൈകുന്നേരത്തെയും പീക്ക് അവറുകളിലെ തിരക്ക് കുറക്കുന്നതിനും, അപകടങ്ങൾ ഒഴിവാക്കുന്നതിന്റെയും ഭാഗമായാണ്  ടിപ്പർ വാഹനങ്ങളുടെ സമയ നിയന്ത്രണം ഏർപ്പെടുത്തിയത് എന്ന് എംവിടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/363042/thiruvananthapuram)