---
title: "പാർട്ടി കോൺഗ്രസിന്റെ പ്രവർത്തനങ്ങളേറ്റെടുത്ത് 650 ചുവപ്പ് വൊളന്റിയർമാർ സദാസമയവും കർമനിരതർ"
english_title: "650 Red Volunteers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36305/650-red-volunteers"
published_at: "2022-04-07T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# പാർട്ടി കോൺഗ്രസിന്റെ പ്രവർത്തനങ്ങളേറ്റെടുത്ത് 650 ചുവപ്പ് വൊളന്റിയർമാർ സദാസമയവും കർമനിരതർ

> **Lead Summary:** പാർട്ടി കോൺഗ്രസിന്റെ പ്രവർത്തനങ്ങളേറ്റെടുത്ത് 650 ചുവപ്പ് വൊളന്റിയർമാർ സദാസമയവും കർമനിരതർ. തിരഞ്ഞെടുക്കപ്പെട്ട വനിതാ-പുരുഷ വൊളന്റിയർമാരാണ് പാർട്ടി കോൺഗ്രസിന്റെ ഭാഗമായ എല്ലാ ജോലികളും ചെയ്യുന്നത്.

## Article Content

പാർട്ടി കോൺഗ്രസിന്റെ പ്രവർത്തനങ്ങളേറ്റെടുത്ത് 650 ചുവപ്പ് വൊളന്റിയർമാർ സദാസമയവും കർമനിരതർ. തിരഞ്ഞെടുക്കപ്പെട്ട വനിതാ-പുരുഷ വൊളന്റിയർമാരാണ് പാർട്ടി കോൺഗ്രസിന്റെ ഭാഗമായ എല്ലാ ജോലികളും ചെയ്യുന്നത്.

എസ്.എഫ്.ഐ. പ്രവർത്തകരായ 50 പെൺകുട്ടികളാണ് പാർട്ടി കോൺഗ്രസ് നടക്കുന്ന ഹാളിൽ അഞ്ചുദിവസവും പ്രവർത്തിക്കുക. പ്രതിനിധികൾക്ക് വെള്ളം കൊടുക്കുന്നതുമുതൽ മുതിർന്നവരെ ഇരിപ്പിടത്തിലെത്തിക്കുന്നത് വരെയുള്ള ചുമതലകൾ ഇവരാണ് ചെയ്യുക.

സമ്മേളനം നടത്തുന്ന ഹാളിനുപുറത്തും അൻപതോളം പുരുഷ വൊളന്റിയർമാരുണ്ട്. ഭക്ഷണഹാളിലാണ് ഏറ്റവും കൂടുതൽപ്പേരെ നിയോഗിച്ചിട്ടുള്ളത് -160 പേരെ.

ചരിത്ര-ചിത്രപ്രദർശനം, അന്താരാഷ്ട്ര പുസ്തകോത്സവം, സംഘാടക സമിതി ഓഫീസ്, ഗതാഗതനിയന്ത്രണം, പ്രതിനിധികളെ താമസസ്ഥലത്ത് എത്തിക്കലും തിരിച്ചുകൊണ്ട് വിടലും, ഡോക്ടർമാരുടെ സേവനം വേണ്ടവർക്ക് അതിനുള്ള സൗകര്യം ചെയ്തുകൊടുക്കൽ, അവരുടെ സുരക്ഷ എന്നീ ജോലികളും തിരഞ്ഞെടുക്കപ്പെട്ട വൊളന്റിയർമാരാണ് ചെയ്യുന്നത്.

എല്ലാ പി.ബി. അംഗങ്ങൾക്കും ഓരോ വൊളന്റിയർമാരുടെ സേവനമുണ്ട്. മുൻ എം.എൽ.എ.യും 74-കാരനുമായ കെ.കെ.നാരായണൻ ഭക്ഷണക്കമ്മിറ്റിയുടെ വൊളന്റിയർമാർക്ക് നേതൃത്വം നൽകുന്നു.

ജില്ലാ കമ്മിറ്റിയംഗങ്ങളായ സി.സത്യപാലൻ ചെയർമാനും കെ.സന്തോഷ് കൺവീനറുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36305/650-red-volunteers)