---
title: "കണിച്ചാർ ഗ്രാമപഞ്ചായത്തിൽ വ്യത്യസ്തമായൊരു മിനി എംസിഎഫ്"
english_title: "Kanichar panjayath mini mcf"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36307/kanichar-panjayath-mini-mcf"
published_at: "2022-04-07T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624e9736312e9_Picsart_22-04-07_13-20-19-150.jpg"
keywords: []
---

# കണിച്ചാർ ഗ്രാമപഞ്ചായത്തിൽ വ്യത്യസ്തമായൊരു മിനി എംസിഎഫ്

> **Lead Summary:** **കണിച്ചാർ: **കണിച്ചാർ ഗ്രാമപഞ്ചായത്തിൽ നവ കേരളം കര്‍മ്മ പദ്ധതി 2 ന്റെ ഭാഗമായി 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർമിച്ച മിനി എംസിഎഫ് ശ്രദ്ധേയമാകുന്നു.

## Article Content

**കണിച്ചാർ: **കണിച്ചാർ ഗ്രാമപഞ്ചായത്തിൽ നവ കേരളം കര്‍മ്മ പദ്ധതി 2 ന്റെ ഭാഗമായി 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർമിച്ച മിനി എംസിഎഫ് ശ്രദ്ധേയമാകുന്നു.

വ്യത്യസ്തമായൊരു രൂപഘടന യിലൂടെയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. 11,5500 രൂപ ചിലവിൽ 13 വാർഡുകളിലായി മൊത്തം 13 മിനി എംസിഎഫും 13 ബോട്ടിൽ ബൂത്തുകളുമാണ് സ്ഥാപിച്ചത്.

 ഹരിത കേരള മിഷൻ കണ്ണൂർ ജില്ലാ കോഡിനേറ്റർ പികെ സോമശേഖരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ അധ്യക്ഷനായി, പഞ്ചായത്ത് സെക്രട്ടറി പ്രദീപൻ, വൈസ് പ്രസിഡണ്ട് ഷാന്റി തോമസ്, വികസനകാര്യ ചെയർമാൻ തോമസ് വടശ്ശേരി, ക്ഷേമ കാര്യ ചെയർമാൻ ലിസമ്മ മംഗലത്ത്, ആരോഗ്യകാര്യ ചെർമാൻ ജോജൻ എടത്താഴെ, മെമ്പർമാരായ ജിമ്മി എബ്രഹാം, സുരേഖ സജി, ഷോജറ്റ് ചന്ദ്രന്‍ കുന്നേല്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ വിഷ്ണു ബി വി, വിഇഒ നിഷാദ് മണത്തണ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36307/kanichar-panjayath-mini-mcf)